Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കപ്പ കൃഷിയിൽ മികച്ച വിളവുമായി ആശ്രമം സ്‌കൂൾ വിദ്യാർഥികൾ
07/03/2023
വൈക്കം ആശ്രമം സ്‌കൂളിലെ വിദ്യാർഥികൾ തലയാഴത്ത് നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂൾ വിദ്യാർഥികൾ കൃഷിപാഠം പദ്ധതിയിൽപെടുത്തി നടത്തിയ കപ്പ കൃഷിയ്ക്ക് മികച്ച വിളവ്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി വിളവു കിട്ടിയ ആഹ്ലാദത്തിലാണ് വിദ്യാർത്ഥികളും അധ്യാപകരും. തലയാഴം പഞ്ചായത്തിലെ രണ്ട് ഏക്കർ സ്ഥലത്താണ് പദ്ധതിയുടെ മൂന്നാംഘട്ട കൃഷി നടത്തിയത്. സ്‌കൂളിലെ  എസ്പിസി, എൻഎസ്എസ്, റെഡ് ക്രോസ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു കൃഷി. അനുഭവ സമ്പത്തുള്ള കർഷകരുടെ ഉപദേശങ്ങൾ സ്വീകരിച്ചുനടത്തിയ കൃഷിയിൽ സമയാസമയങ്ങളിലെ സംരക്ഷണവും, വളപ്രയോഗവും മികച്ച വിളവിന് വഴിയൊരുക്കി. അധ്യാപകരും, വിദ്യാർഥികളും ചേർന്നാണ് വിളവെടുപ്പ് നടത്തിയത്. സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ ബിന്ദു വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഷാജി ടി.കുരുവിള, പ്രധാനാധ്യാപിക പി.ആർ ബിജി, എൽ.പി സ്‌കൂൾ ഹെഡ് മാസ്റ്റർ പി.ടി ജിനീഷ്, എൻഎസ്എസ് പ്രോഗ്രം ഓഫീസർ ഇ.പി ബീന, സീഡ് കോ-ഓർഡിനേറ്റർ ചിത്രാ ജയകുമാർ, അധ്യാപകരായ ആർ ജെഫിൻ, സി.എസ് ജിജി എന്നിവർ നേതൃത്വം നൽകി.