Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്ര കലാപീഠം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
07/03/2023
വൈക്കം ക്ഷേത്ര കലാപീഠത്തിലെ കോഴ്സ് പൂർത്തിയാക്കി വിജയികളായ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ നിർവഹിക്കുന്നു.

വൈക്കം: വൈക്കം ക്ഷേത്ര കലാപീഠത്തിൽ നിന്നും വിവിധ വാദ്യ ഉപകരണങ്ങളിൽ കോഴ്സ് പൂർത്തിയാക്കി വിജയികളായ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ നിർവഹിച്ചു. കലാപീഠം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബോർഡ് മെമ്പർ എസ്.എസ് ജീവൻ അധ്യക്ഷത വഹിച്ചു. 2019 മുതൽ 2022 വരെ  പഞ്ചവാദ്യം, നാദസ്വരം, തകിൽ എന്നി വിഷയങ്ങളിൽ പാസായ 200 വിദ്യാർഥിക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. ബോർഡ് മെമ്പർ ജി സുന്ദരേശ്വൻ, സെക്രട്ടറി ഗായത്രി ദേവി, എസ്എസ്പിഎസ് പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാർ, സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി മധുസൂദനൻ നായർ, സി.എൻ രാമൻ, കെ.ഡി ശിവൻ എസ്.പി ശ്രീകുമാർ, വൈക്കം വിജയലക്ഷ്മി, തിരുവിഴ ജയശങ്കർ എന്നിവർ പങ്കെടുത്തു.