Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചുള്ളിമംഗലത്തില്ലം ശ്രീകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ മൂന്നാമത് ഭാഗവത വിചാരയജ്ഞം
26/04/2016

ചുള്ളിമംഗലത്തില്ലം ശ്രീകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ മൂന്നാമത് ഭാഗവത വിചാരയജ്ഞം ഇന്ന് മുതല്‍ മെയ് നാല് വരെ നടക്കും. ഇന്ന് വൈകുന്നേരം ഏഴിന് അഖിലകേരള ധീവരസഭ ജില്ലാ പ്രസിഡന്റ് കെ.വി മനോഹരന്‍ ദീപപ്രകാശനം നിര്‍വഹിക്കും. 7.15ന് വാദ്യകലാരംഗത്ത് കാല്‍നൂററാണ്ട് പൂര്‍ത്തിയാക്കിയ മംഗലത്ത് എം.ജി സതീശനെ പൊന്നാടയണിയിച്ച് ആദരിക്കും. 7.30ന് ക്ഷേത്രം തന്ത്രി താന്ത്രികകുലപതി മനയത്താററുമന ബ്രഹ്മശ്രീ ചന്ദ്രശേഖരന്‍ നമ്പൂതിരി വിഗ്രഹപ്രതിഷ്ഠ നടത്തും. തുടര്‍ന്ന് മാഹാത്മ്യപ്രഭാഷണം. 28ന് രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഭാഗവതപാരായണം, വൈകുന്നേരം നാലിന് വരാഹാവതാരം, ഏഴിന് പ്രഭാഷണം. 29ന് രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഭാഗവതപാരായണം, വൈകുന്നേരം 5.30ന് വിദ്യഗോപാലമന്ത്രസമൂഹാര്‍ച്ചന, ഏഴിന് താലപ്പൊലിവരവ്, 7.30ന് പ്രഭാഷണം. 30ന് രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഭാഗവതപാരായണം, നരസിംഹാവതാരം, വൈകുന്നേരം ഏഴിന് പ്രഭാഷണം. മെയ് ഒന്നിന് രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഭാഗവതപാരായണം, വൈകുന്നേരം 5.30ന് കൃഷ്ണാവതാരം, ഏഴിന് താലപ്പൊലിവരവ്, 7.30ന് പ്രഭാഷണം. മെയ് രണ്ടിന് രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഭാഗവതപാരായണം, രുഗ്മിണീസ്വയംവരം, വൈകുന്നേരം ഏഴിന് പ്രഭാഷണം. മൂന്നിന് രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഭാഗവതപാരായണം, മൃത്യുഞ്ജയഹോമം, സര്‍വൈശ്വര്യപൂജ, വൈകുന്നേരം ഏഴിന് പ്രഭാഷണം. പ്രതിഷ്ഠാ വാര്‍ഷികാഘോഷ ദിവസമായ നാലിന് രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് കലശപൂജ, ഒന്‍പതിന് പ്രധാനദേവതകള്‍ക്ക് കലശാഭിഷേകം, തുടര്‍ന്ന് ഉപദേവതമാര്‍ക്ക് ഒററ കലശാഭിഷേകം, പത്തിന് വിശേഷാല്‍ പൂജകള്‍, വൈകുന്നേരം 6.30ന് ദേശതാലപ്പൊലി വരവ്, 7.30ന് നൃത്തവിരുന്ന്, രാത്രി ഒന്‍പതിന് തീയ്യാട്ട് എന്നിവ നടക്കും.