Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാറ്റപ്പറമ്പ് സ്‌കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
06/03/2023
കുലശേഖരമംഗലം മാറ്റപ്പറമ്പ് എൻഐഎം യുപി സ്‌കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കുലശേഖരമംഗലം മാറ്റപ്പറമ്പ് എൻഐഎം യുപി സ്‌കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് ബി ഷിജു അധ്യക്ഷത വഹിച്ചു. ഉപജില്ല കലോത്സവ വിജയികൾക്കുള്ള ട്രോഫി വിതരണം മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമയും, വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലിലയും നിർവഹിച്ചു. സിനിമാതാരം ഹാരിസ് മണ്ണഞ്ചേരി മുഖ്യാതിഥിയായിരുന്നു. മറവൻതുരുത്ത് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിന്ദു പ്രദീപ്, സീമ ബിനു, എഇഒ എം.ആർ സുനിമോൾ, സ്‌കൂൾ മാനേജർ കെ.ഐ ഷെരീഫ്, മുൻമാനേജർ എ.എ നൗഷാദ്, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ നാസർ, എം.അബ്ദുൽ സലാം, സി.എസ് മിനിമോൾ, ബിസ്മി കമലാസനൻ, വിരമിക്കുന്ന പ്രധാനാധ്യാപിക എസ് സജീതാ ബീഗം, ഓഫീസ് അറ്റൻഡന്റ് വി.എസ് നൗഷാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാവിരുന്നും അരങ്ങേറി.