Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
06/03/2023
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ബജറ്റുകള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് വൈക്കം കച്ചേരിക്കവലയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ വൈസ് ചെയര്‍മാന്‍ പി.സി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ബജറ്റുകള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. പാര്‍ട്ടി വൈസ് ചെയര്‍മാനും മുന്‍ എം.പിയുമായ പി.സി തോമസ് സമരം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം അഡ്വ. ജെയിംസ് കടവന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സിറിള്‍ ജോസഫ്, ബിജു രാഘവന്‍, ജെയിംസ് ഇല്ലിക്കല്‍, പി.പുഷ്‌കരന്‍, ജോണി വളവത്ത്, ജോണപ്പന്‍ ഏറനാടന്‍, കെ.എസ് ബിജു, സിന്ധു സജീവന്‍, തോമസ് കല്ലറ, ബിജു മൂഴിയില്‍, കെ.ടി തോമസ്, തോമസ് കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.