Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഴുമാന്തുരുത്ത് കുന്നുമ്മേല്‍കാവ് ക്ഷേത്രത്തില്‍ കുംഭപൂര  ഉത്സവം കൊടിയേറി
05/03/2023
എഴുമാന്തുരുത്ത് കുന്നുമ്മേല്‍കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര ഉത്സവത്തിന് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 1008-ാം നമ്പര്‍ എഴുമാന്തുരുത്ത് ശാഖയുടെ കീഴിലുള്ള കുന്നുമ്മേല്‍കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര ഉത്സവത്തിന് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് കൊടിയേറ്റി. ആര്‍.ശങ്കര്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിലുളള താലപ്പൊലി വന്നശേഷമാണ് കൊടിയേറ്റ് ചടങ്ങ് നടത്തിയത്. മേല്‍ശാന്തി ഷാല്‍വിന്‍ സഹകാര്‍മികനായി. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആഘോഷപൂര്‍വം കൊണ്ടുവന്നു. കൊടിയേറ്റിനുശേഷം തിരുനടയില്‍ കെടാവിളക്കില്‍ മോന്‍സ് ജോസഫ് എംഎല്‍.എ ദീപം തെളിയിച്ചു. വാര്‍ഡ് മെമ്പര്‍ കെ.എ സുമേഷ് പങ്കെടുത്തു. വിവിധ ദിവസങ്ങളില്‍ ക്ലാസിക്കല്‍ ഡാന്‍സ്, ഭരതനാട്യം, തിരുവാതിരകളി, ആയില്ല്യം പൂജ, അന്നദാനം, താലപ്പൊലി, സംഗീത സദസ്, നൃത്തനൃത്ത്യങ്ങള്‍, തിരുവാതിരകളി, മുടിയേറ്റ്, പൊങ്കാല, അപ്പം മൂടല്‍, പകല്‍പൂരം, ശിവപാര്‍വതി നൃത്തം, രാമനാട്ടം, മയിലാട്ടം, പഞ്ചാരിമേളം, ചാന്താട്ട് ദര്‍ശനം, അന്നദാനം, ആറാട്ട് പുറപ്പാട്, താലപ്പൊലി, വലിയ കാണിക്ക, കലശാഭിഷേകം, ഗരുഡന്‍തൂക്കം എന്നിവ നടക്കും. കൊടിയേറ്റ് ചടങ്ങിന് ദേവസ്വം പ്രസിഡന്റ് പി.പി സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ബാബു പൂന്തോട്ടത്തില്‍, എം.ആര്‍ സുഗതന്‍, സെക്രട്ടറി അജികുമാര്‍, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രാഹുല്‍ പാറയില്‍, സെക്രട്ടറി ജിതിന്‍ ജനാര്‍ദ്ദനന്‍, വനിതാസംഘം പ്രസിഡന്റ് പൊന്നമ്മ കാര്‍ത്തികേയന്‍, സെക്രട്ടറി നിഷ സനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.