Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയോട് ചേര്‍ന്ന് സ്ഥിരം പന്തല്‍ നിര്‍മിക്കും: അഡ്വ. കെ അനന്തഗോപന്‍
05/03/2023
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപനും സംഘവും വൈക്കം ക്ഷേത്രവും പരിസരവും പരിശോധിക്കുന്നു.

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുര  മാളികയോടു ചേര്‍ന്ന് സ്ഥിരം പന്തല്‍ നിര്‍മിച്ച് പ്രാതല്‍ ഉണ്ണാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമസൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഞായറാഴ്ച രാവിലെ ക്ഷേത്രവും പരിസരവും കെട്ടിട സമുച്ചയങ്ങളും പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഊട്ടുപുര മാളികയോട് ചേര്‍ന്നുള്ള ഭാഗത്ത് പ്രാതല്‍ ഉണ്ണാനെത്തുന്ന ഭക്തര്‍ വെയിലും മഴയും കൊണ്ട് വിഷമിക്കുന്ന സാഹചര്യത്തിലാണ് 125 മീറ്റര്‍ നീളത്തില്‍ സ്ഥിരം പന്തല്‍ നിര്‍മിക്കുന്നത്. ഇതിനായി 1.36 കോടി രൂപ ബോര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നു അനന്തഗോപന്‍ പറഞ്ഞു.
ഭക്തജനങ്ങള്‍ ഊട്ടുപുരയുടെ ഓരങ്ങളില്‍ വെയിലുകൊണ്ട് നില്‍ക്കുന്നതു കണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സംഘവും അവരുടെ അടുത്തേയ്ക്ക് ചെന്നു കാത്തുനില്‍പിന് തണലേകാന്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പറഞ്ഞു. ക്ഷേത്രത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യമുന്നയിച്ച് ഉപദേശകസമിതി നേരത്തെ നിവേദനം സമര്‍പ്പിച്ചിരുന്നു.  
ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി സുന്ദരേശന്‍, ഡെപ്യൂട്ടി കമ്മീഷണന്‍ വി കൃഷ്ണകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി അനില്‍കുമാര്‍, ഉപദേശസമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ പ്രദീപ്കുമാര്‍, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, എ ബാബു, അജി മാധവന്‍, ഇ.കെ ശിവന്‍, എസ്.പി സുരേഷ് ബാബു എന്നിവരും പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.