Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇളങ്കാവ് ക്ഷേത്രത്തിലേക്ക് വിശ്വകർമ മഹാസഭ താലപ്പൊലി നടത്തി
04/03/2023
വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അഖില കേരള വിശ്വകർമ മഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു.

തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അഖില കേരള വിശ്വകർമ മഹാസഭ 578-ാം നമ്പർ വടയാർ ശാഖയുടെയും 870-ാം നമ്പർ മഹിളാസംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. ദേവീവിഗ്രഹം അലങ്കരിച്ച രഥത്തിന് അകമ്പടിയായി താലങ്ങളിൽ ദീപം തെളിയിച്ചാണ് താലപ്പൊലി ക്ഷേത്ത്രതിലേക്ക് പുറപ്പെട്ടത്.
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ പൂജകൾ നടത്തിയതിനുശേഷം പുറപ്പെട്ട താലപ്പൊലിക്ക് വാദ്യമേളങ്ങളും മുത്തുകുടകളും അകമ്പടിയേകി. പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി എം.ജി ജയപ്രകാശ്, ട്രഷറർ നിഷാന്ത്, മഹിളാസംഘം പ്രസിഡന്റ് രാധാമണി ഗോപാലകൃഷ്ണൻ, സെക്രട്ടറി ഉഷാ പ്രസാദ്, ട്രഷറർ ഇന്ദുലേഖ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി. ദീപാരാധനയുടെ മുഹൂർത്തത്തിൽ ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം വെച്ച ശേഷം താലങ്ങൾ നടയ്ക്കൽ സമർപ്പിച്ചു.