Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യ ബസുകൾ ബണ്ട് റോഡ് ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുന്നതിൽ പ്രതിഷേധം
03/03/2023
സ്വകാര്യ ബസുകൾ കൈപ്പുഴമുട്ട് വരെ സർവീസ് നീട്ടണമെന്ന ജനകീയാവശ്യത്തെ തുടർന്ന് വിവിധ സർക്കാർ വകുപ്പ് അധികൃതരെയും ബസ് ഉടമകളെയും പങ്കെടുപ്പിച്ച് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ വിഷയാവതരണം നടത്തുന്നു.

വൈക്കം: വൈക്കം-വെച്ചൂർ-കൈപ്പുഴമുട്ട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ബണ്ട് റോഡ് ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുന്നതിൽ പ്രതിഷേധം ശക്തമായി. കൈപ്പുഴമുട്ട് വരെ പെർമിറ്റുള്ള സ്വകാര്യ ബസുകൾ രണ്ടു കിലോമീറ്റർ മുമ്പുള്ള ബണ്ട് റോഡ് ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുന്നതു മൂലം ഔട്ട് പോസ്റ്റ്, ശാസ്തക്കുളം, അച്ചിനകം, കൈപ്പുഴമുട്ട് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ ബണ്ട് റോഡിൽ നിന്ന് മറ്റു ബസുകളിലോ ഓട്ടോ റിക്ഷയിലോ പോകേണ്ട സ്ഥിതിയാണ്. നിർധനരായ തൊഴിലാളികൾക്കും കുട്ടികളുമായി വരുന്ന സ്ത്രീകൾക്കും മറ്റും അധിക സാമ്പത്തിക ഭാരമാണ് ഇതുമൂലം ഉണ്ടാകുന്നത്. ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ആർ.ടി.ഒ, പോലീസ്, റവന്യു, സ്വകാര്യ ബസ് ഉടമകൾ, തൊഴിലാളി പ്രതിനിധി എന്നിവരുടെ യോഗം വിളിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചർച്ചയിൽ പെർമിറ്റ് പ്രകാരം സർവീസ് പൂർത്തിയാക്കാൻ ബസ് ഉടമകൾ ബാധ്യസ്ഥരാണെന്നും ജനങ്ങളോടു പ്രതിബദ്ധത കാട്ടിയില്ലെങ്കിൽ സമര പരിപാടികൾക്കൊപ്പം ഉന്നത അധികൃതർക്ക് പരാതി നൽകുമെന്നും ജനപ്രതിനിധികൾ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ, എസ്ഐ സി.എൻ ജയകുമാർ, സിപിഒ എസ് സുധീപ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.പി പ്രതീഷ്, വില്ലേജ് ഓഫീസർ പി.ബി ആനന്ദൻ, ബസ് ഉടമകളുടെ പ്രതിനിധികളായ ജോർജ് തോമസ്, വിവേക് പ്ലാത്താനത്ത്‌, ജോർജ് വർഗീസ്, ജോസഫ് ഇടത്തിൽ, ബിപിൻ വിശ്വനാഥൻ, എസ്.എ രാജു, എ.എസ് ഗോപാലകൃഷ്ണൻ, തൊഴിലാളി പ്രതിനിധി ചന്ദ്രശേഖരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജു, ആൻസി തങ്കച്ചൻ എന്നിവർ പങ്കെടുത്തു.