Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇണ്ടംതുരുത്തിൽ ദേവീക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
02/03/2023
വൈക്കം തെക്കേനട ഇണ്ടംതുരുത്തിൽ ശ്രീകാർത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: തെക്കേനട ഇണ്ടംതുരുത്തിൽ കാർത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റി. മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി, രക്ഷാധികാരി നീലകണ്ഠൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശ്രീനിവാസൻ പോറ്റി എന്നിവർ ചടങ്ങിന് കാർമികരായിരുന്നു. കൊടിയേറ്റിനുശേഷം തിരുനടയിൽ നഗരസഭ ചെയർപേഴ്സൺ രാധികാ ശ്യം ദീപം തെളിയിച്ചു. വാർഡ് കൗൺസിലർ സിന്ധു സജീവൻ പങ്കെടുത്തു. ഉത്സവത്തിന് തുടക്കം കുറിച്ച് തെക്കേനട കണ്ണൻകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്നും കുലവാഴപ്പുറപ്പാട് നടത്തി. വിവിധ ദിവസങ്ങളിൽ കൈകൊട്ടികളി, താലപ്പൊലി, ഉത്സവബലി ദർശനം, സംഗീത വിസ്മയം, അന്നദാനം, ആറാട്ട്, ആറാട്ട് വരവ്, വലിയകാണിക്ക, വെടിക്കെട്ട്, സംഗീതാർച്ചന, ഭജൻസ്, വെറൈറ്റി തിരുവാതിര, കോൽതിരുവാതിര, ആയില്യംപൂജ, ഭക്തിഗാനമേള, കുംഭകുട ഘോഷയാത്ര, സംഗീതക്കച്ചേരി എന്നിവ നടക്കും. കൊടിയേറ്റ് ചടങ്ങിന് രക്ഷാധികാരി നീലകണ്ഠൻ നമ്പൂതിരി, പ്രസിഡന്റ് ജെ.ശ്രീനീവാസൻ, സെക്രട്ടറി എം.പി ചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.എൻ സോമൻ, ജോയിന്റ് സെക്രട്ടറി അഞ്ജു രാജൻ, മധു ആലപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.