Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തിന്റെ സമഗ്ര വികസനത്തിന് 1000 കോടി രൂപയുടെ പദ്ധതി നടപ്പാക്കണം: സെമിനാർ
02/03/2023
വൈക്കം നഗരസഭയുടെ വികസന സെമിനാർ ചെയർപേഴ്‌സൺ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി സമരത്തിന്റെ കർമഭൂമിയായ വൈക്കത്തിന്റെ സമഗ്ര വികസനത്തിന് ആയിരം കോടി രൂപയുടെ പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഡിപിആർ തയ്യറാക്കി സമർപ്പിക്കാൻ വൈക്കം നഗരസഭ വികസന സെമിനാർ തീരുമാനിച്ചു. ഇതിനുള്ള തയ്യറെടുപ്പുകൾ ഉടനെ തുടങ്ങാനും, വൈക്കത്തിന്റെ എല്ലാ മേഖലകളിലും വികസന വെളിച്ചമെത്തിക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾ സർക്കാരുകൾക്ക് സമർപ്പിക്കാനും വികസന സമിതി യോഗം തീരുമാനിച്ചു. സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സെമിനാർ ചെയർപേഴ്‌സൺ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സജീവൻ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. 17 വർക്കിങ് ഗ്രൂപ്പുകളിൽ നിന്നും ലഭിച്ച നിർദേശങ്ങളും, വാർഡ് സഭകളിൽ ഉരുത്തിരിഞ്ഞ ആവശ്യങ്ങളും, കൗൺസിൽ യോഗത്തിൽ നിന്നും ലഭിച്ച നിർദേശങ്ങളും സെമിനാറിൽ ചർച്ച ചെയ്തു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, ചെറുകിടവ്യവസായം തുടങ്ങിയ ഉൽപാദന മേഖകൾക്ക് മുൻതൂക്കം നൽകിയും, വനിതാ വികസനം, പട്ടികജാതി വികസന  മേഖല പദ്ധതികൾക്കും തുക വകയിരുത്തി സമഗ്ര വികസനത്തിനായുള്ള പദ്ധതികൾക്കാണ് സെമിനാർ രൂപം നൽകിയത്.
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പ്രീതാ രാജേഷ്, ലേഖാ ശ്രീകുമാർ, എൻ.അയ്യപ്പൻ, എസ്.ഹരിദാസൻ നായർ, കൗൺസിലർമാരായ ബി.ചന്ദ്രശേഖരൻ, രാജശ്രീ വേണുഗോപാൽ, കവിതാ രാജേഷ്, രേണുകാ രതീഷ്, എസ്.ഇന്ദിരാദേവി, ലേഖാ അശോകൻ, എബ്രഹാം പഴയകടവൻ, എ.സി മണിയമ്മ, എം.കെ മഹേഷ്, പി.എസ് രാഹുൽ, ആർ.സന്തോഷ്, അശോകൻ വെള്ളവേലിൽ, ബിന്ദു ഷാജി, ഒ.മോഹനകുമാരി, കെ.ബി ഗിരിജകുമാരി, ബി. രാജശേഖരൻ, കെ.പി. സതീശൻ, കെ.ഡി ബിജിമോൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, മറ്റു ജനപ്രതിധികൾ, നഗരസഭ സെക്രട്ടറി രമ്യാ കൃഷ്ണൻ, പ്ലാനിങ് സൂപ്രണ്ട് സിന്ധുലേഖ, പ്ലാൻ കോ-ഓർഡിനേറ്റർ അഖില എന്നിവർ പങ്കെടുത്തു.