Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
26/04/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ സുരേഷ്‌കുമാര്‍ മുന്‍മ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ആസ്ഥാനമായ ഇണ്ടംതുരുത്തിമനയില്‍ എത്തി ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കാളായ സി.കെ.വിശ്വനാഥന്‍, എം.വാസുദേവന്‍, ബോസ് ചേട്ടന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും, ദീര്‍ഘകാലം വൈക്കം എം.എല്‍.എ ആയിരുന്ന സി.പി.ഐ നേതാവ് എം.കെ.കേശവന്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സി.കെ.ആശ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്. രാവിലെ 11 മണിക്ക് നാനാടത്തു നിന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ സുരേഷ്‌കുമാര്‍ മുന്‍പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേററ് അംഗമായ പി.കെ.ഹരികുമാര്‍ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചു. കെ.അജിത്ത് എം.എല്‍.എ പിന്‍താങ്ങി. ജില്ല സെക്രട്ടറി എം.കെ.ശശിധരന്‍, അസിസ്റ്റന്റ് സെക്രട്ടറി ആര്‍.സുശീലന്‍, സംസ്ഥാന കൗണ്‍സില്‍ ററി.എന്‍.രമേശന്‍, മണ്ഡലം സെക്രട്ടറി കെ.ഡി.വിശ്വനാഥന്‍, സി.പി.ഐ (എം) ഏരിയാ സെക്രട്ടറിമാരായ കെ.കെ.ഗണേശന്‍, കെ.സെല്‍വരാജ്, കെ.അജിത്ത് എം.എല്‍.എ, വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ.കെ.കെ.രഞ്ജിത്ത്, കല മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്‍.ചിത്രലേഖ, സാബു.പി.മണലൊടി, പി.വി.ഹരികുട്ടന്‍, ലൈലജമാല്‍, ലിജി സലഞ്ച്‌രാജ്, പി.ശകുന്തള എല്‍.ഡി.എഫ് നേതാക്കളായ ഇ.എന്‍.കുഞ്ഞുമുഹമ്മദ്, ലീനമ്മ ഉദയകുമാര്‍, പി.എസ്.പുഷ്പമണി, പി.പ്രദീപ്, കെ.എസ്.രത്‌നാകരന്‍, എം.ഡി.ബാബുരാജ്, പി.നാരായണന്‍ എക്‌സ് എം.എല്‍.എ, വിജയപ്രകാശ്, എം.കെ.രവീന്ദ്രന്‍, സന്തോഷ്‌കാല, പി.ജി.ഗോപി, ഷാജി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.