Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അയ്യർകുളങ്ങര സ്‌കൂൾ വാർഷികവും വാഹന ഉദ്ഘാടനവും നടത്തി
01/03/2023
വൈക്കം അയ്യർകുളങ്ങര ഗവ. യുപി സ്‌കൂൾ വാർഷികാഘോഷം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: അയ്യർകുളങ്ങര ഗവ. യുപി സ്‌കൂളിൽ സ്‌കൂളിന് എംപി ഫണ്ടിൽ നിന്നും അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനവും, 'പാഠം ഒന്ന്: നമ്മളൊന്ന്' സ്‌കൂൾ വാർഷികാഘോഷവും സ്‌കൂൾ അങ്കണത്തിൽ നടത്തി. തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.ടി സുഭാഷ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖാ ശ്രീകുമാർ, എഇഒ പി.ആർ സുനിമോൾ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് സതീഷ് വി.രാജ്, പിടിഎ പ്രസിഡന്റ് അഡ്വ. അംബരീഷ് ജി വാസു, വാർഡ് കൗൺസിലർ എം.കെ മഹേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടി 'നാലുമണിപ്പൂവ്' അരങ്ങേറി.