Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നികുതി വർധനക്കെതിരെ കോൺഗ്രസ് ധർണ നടത്തി
01/03/2023
സർക്കാറിന്റെ അധിക നികുതിക്കെതിരെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി താലൂക്ക് ഓഫീസ് പടിക്കൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി ബൽറാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അദാനിക്കെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെ അതേ മാതൃകയാണ് നിയമസഭയിൽ ചോദ്യങ്ങളുന്നയിക്കുന്ന പ്രതിപക്ഷാംഗങ്ങളോട മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  താലൂക്ക് ഓഫീസിന് മുന്നിൽ  നടത്തിയ ജനകീയ പ്രതിഷേധ സദസ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവുഗുണ്ടയുടെ ഭാഷയിലുള്ള മുഖ്യമന്ത്രിയുടെ ഭീഷണിക്ക് മുന്നിൽ ഭയക്കുന്നവരല്ല കോൺഗ്രസുകാരെന്നും ബൽറാം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു. തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തി. എ സനീഷ്‌കുമാർ, ജയ് ജോൺ പേരയിൽ, കെ.പി ശിവജി, പി.ഡി ഉണ്ണി, ഇടവട്ടം ജയകുമാർ, പി.ഡി പ്രസാദ്, എം.ടി അനിൽകുമാർ, ബി.ചന്ദ്രശേഖരൻ, ജോർജ് വർഗീസ്, രേണുക രതീഷ്, അനൂപ് വിജയൻ, ശ്രീദേവി അനിരുദ്ധൻ, ജി ശ്രീകുമാരൻ നായർ, ബി രാജശേഖരൻ, ഗിരിജ ജോജി, പ്രീത രാജേഷ്, രാജശ്രീ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.