Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്ക് റോട്ടറി ക്ലബ്ബ് സൈക്കിളുകള്‍ വിതരണം ചെയ്തു
01/03/2023
റോട്ടറി ക്ലബ്ബിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി 21 വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിയ സൈക്കിള്‍ വിതരണം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പഠനത്തില്‍ മികവ് പുലര്‍ത്തിയ 21 വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിളുകളും പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക് റോട്ടറി എക്‌സലന്‍സ് അവാര്‍ഡും സമ്മാനിച്ചു. അംഗവൈകല്യം സംഭവിച്ചു ബുദ്ധിമുട്ടുന്നവര്‍ക്കുള്ള കൃത്രിമ കാലുകളുടെ വിതരണവും നടത്തി. റോട്ടറി ഹാളില്‍ നടന്ന വിതരണപരിപാടി മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് കുര്യന്‍ അധ്യക്ഷത വഹിച്ചു. റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ ലൂക്ക്, സെക്രട്ടറി ഷിജോ ചോലങ്കേരി, ജോജി ചെറിയാന്‍, കെ.പി ശിവജി, എന്‍.ഷൈന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.