Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൂനിയർ അത്‌ലറ്റ് പദ്ധതിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്
28/02/2023
വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച 'ജൂനിയർ അത്‌ലറ്റ്' പദ്ധതി ഉല്ലല പി.എസ് ശ്രീനിവാസൻ സ്മാരക ഗവ. എൽ.പി സ്‌കൂളിൽ ബ്ലോക്ക് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുട്ടികളുടെ കായിക ക്ഷമത വർധിപ്പിച്ച് അതുവഴി ആരോഗ്യമുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച 'ജൂനിയർ അത്‌ലറ്റ്' പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ഉല്ലല പി.എസ് ശ്രീനിവാസൻ സ്മാരക ഗവ. എൽ.പി സ്‌കൂളിൽ നടന്നു. 13 ഇനങ്ങളടങ്ങിയ സ്‌പോർട്ട്‌സ് കിറ്റും കായിക ഉപകരണങ്ങളുമാണ് നൽകിയത്. വൈക്കം ബ്ലോക്ക് പരിധിയിലെ ഗവ. എൽ.പി സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 18 സ്‌കൂളിൽ ആരംഭിക്കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത് ഉദ്ഘാടനം ചെയ്തു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, വനിത ശിശുവികസന ഓഫീസർ ഡോ. കബനി, പഞ്ചായത്ത് അംഗങ്ങളായ കെ.വി ഉദയപ്പൻ, കൊച്ചുറാണി ബേബി, ഐ.സി.ഡി.എസ് ഓഫീസർ സ്‌നേഹലത, പ്രധാനാധ്യാപിക ഇന്ദു, റിച്ചു, രമ എന്നിവർ പ്രസംഗിച്ചു.