Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജനക്ഷേമ ബോര്‍ഡ് നാടന്‍ പാട്ട് മത്സരം സംഘടിപ്പിച്ചു
28/02/2023
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത് സംഘടിപ്പിച്ച നാടന്‍ പാട്ട് മത്സരം 'മണിനാദം' ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കലാഭവന്‍ മണി അനുസ്മരണ നാടന്‍ പാട്ട് മത്സരം 'മണിനാദം' സംഘടിപ്പിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിനുമുന്നിലെ നെല്ലിമരച്ചുവട്ടില്‍ നടന്ന മത്സരം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട യുവാ ക്ലബ്ബ് അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം അധ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.പി സുജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.ശ്രീലേഖ, ടീം കേരള ജില്ലാ വൈസ് ക്യാപ്റ്റന്‍ അജീഷ് അശോകന്‍, അവളിടം യുവതി ക്ലബ്ബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനീഷ് കണ്ണന്‍  എന്നിവര്‍ പ്രസംഗിച്ചു. യുവാ ക്ലബ്ബ് കുമരകം ഒന്നാം സ്ഥാനവും, യുവാ ക്ലബ്ബ് കളമ്പുകാട് കല്ലറ, യുവാ ക്ലബ്ബ് വാഴപ്പള്ളി രണ്ടും മൂന്നും സ്ഥാനവും നേടി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി.