Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാരി ജാഥയ്ക്ക് വൈക്കത്ത് സ്വീകരണം നൽകി
28/02/2023
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് എം.കെ തോമസ് കുട്ടി നയിച്ച വാഹന പ്രചാരണ ജാഥയ്ക്ക് വൈക്കത്ത് നൽകിയ സ്വീകരണം.

വൈക്കം: വിലവർധനയ്ക്ക് കാരണമാകുന്ന ബജറ്റ് നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്ക് വൈക്കത്ത് വ്യാപാരികൾ ആവേശകരമായ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് എം.കെ തോമസ് കുട്ടി, ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, വൈസ് പ്രസിഡന്റ് പി.ശിവദാസ്, സെക്രട്ടറിമാരായ എം.എ അഗസ്ത്യൻ, എബി സി.കുര്യൻ, കെ.ജെ മാത്യു എന്നിവർ നയിച്ച പ്രചാരണ ജാഥ നാനാടം ജങ്ഷനിൽ നിരവധി ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് സമ്മേളന സ്ഥലമായ ബോട്ട് ജെട്ടി മൈതാനത്തേക്ക് ആനയിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.കെ തോമസ്‌കുട്ടി സമരപരിപാടി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് പി.ശിവദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.എൻ പണിക്കർ, എം.എ അഗസ്ത്യൻ, എബി സി.കുര്യൻ, കെ.ജെ മാത്യു, വ്യാപാരി വ്യവസായി വൈക്കം ശാഖ ഭാരവാഹികളായ എം.ആർ റജി, പി.കെ ജോൺ, എൻ.ജി ബാലചന്ദ്രൻ, കെ.ശിവപ്രസാദ്, ജയ് ജോൺ പേരയിൽ, എൻ.പി അനൂപ്, ടി.കെ ബിജുമോൻ, നീപകുമാർ, രഞ്ജിത്ത് ദാസ് ഗുപ്താസ് എന്നിവർ പങ്കെടുത്തു.