Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം സ്മരണ പുതുക്കി എന്‍എസ്എസ് യൂണിയന്‍
26/02/2023
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ വലിയകവലയിലെ മന്നം പ്രതിമ കോമ്പൗണ്ടില്‍ നടത്തിയ ഉപവാസം.

വൈക്കം: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 53-ാമത് സമാധി ദിനാചരണം വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയനും 97 കരയോഗങ്ങളും സമുചിതമായി ആചരിച്ചു. കരയോഗ മന്ദിരങ്ങളില്‍ മന്നത്ത് പത്മനാഭന്റെ ഛായചിത്രം അലങ്കരിച്ചുവെച്ച് ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. ഓരോ കരയോഗങ്ങളിലും പ്രതിജ്ഞ ചടങ്ങുകളും നടത്തി.
താലൂക്ക് എന്‍എസ്എസ്. യൂണിയന്റെ നേതൃത്വത്തില്‍ വലിയകവലിയിലുള്ള മന്നം പ്രതിമ കോമ്പൗണ്ടിലായിരുന്നു സമാധിദിനത്തിന്റെ ചടങ്ങുകള്‍ നടത്തിയത്. യൂണിയന്‍ പ്രസിഡന്റ് എസ് മധു സമുദായാചാര്യന്റെ പ്രതിമയ്ക്ക് മുന്നില്‍ ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം അംഗങ്ങള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ചടങ്ങില്‍ യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, സി.പി നാരായണന്‍ നായര്‍, കെ സോമശേഖരന്‍ നായര്‍, പി വേണുഗോപാല്‍, പി.എന്‍ രാധാകൃഷ്ണന്‍, എസ് ജയപ്രകാശ്, പി.ഡി രാധാകൃഷ്ണന്‍, എം.കെ കൃഷ്ണകുമാര്‍, കെ.എന്‍ സഞ്ജീവ്, എസ്.വി സുരേഷ് കുമാര്‍, പി.ആര്‍ ഗോപാലകൃഷ്ണന്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് കെ ജയലക്ഷ്മി, ട്രഷറര്‍ രമ്യ ശിവദാസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കന്മാര്‍, കരയോഗം-വനിതാ യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
ചെമ്മനത്തുകര എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നത്ത് പത്മനാഭന്‍ അനുസ്മരണം സംഘടിപ്പിച്ചു. കരയോഗം ഹാളില്‍ മന്നത്ത് പത്മനാഭന്റെ ഛായചിത്രം അലങ്കരിച്ചു വെച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചനയും ഉപവാസവും നടത്തി. പ്രസിഡന്റ് പി.എം. ശശിധരന്‍ നായര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാകേഷ് ടി നായര്‍, വൈസ് പ്രസിഡന്റ് എം ഹരിഹരന്‍, ട്രഷറര്‍ പി രാധകൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പി.സി ശ്രീകാന്ത്, പി വിജയകുമാര്‍, അനൂപ് ആര്‍ നായര്‍, വനിതാസമാജം പ്രസിഡന്റ് ഷീല അനില്‍കുമാര്‍, സെക്രട്ടറി മായ രാജേന്ദ്രന്‍, ട്രഷറര്‍ സിന്ധു രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.