Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ കുംഭഭരണി ആഘോഷിച്ചു
26/02/2023
കേരള വണിക വൈശസംഘം മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് നടത്തിയ കുംഭകുട ഘോഷയാത്ര.

വൈക്കം: ഭക്തിയുടെ നിറവില്‍ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ആഘോഷിച്ചു. ദേവസ്വം വക കുംഭകുട-അഷ്ടാഭിഷേകത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി കീഴ്ശാന്തി കുട്ടന്‍ ഇളയിടം എന്നിവര്‍ നേതൃത്വം നല്‍കി.
മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് വണികവൈശ്യ സംഘം നടത്തി വരുന്ന കുംഭകുടവും കുത്തിയോട്ടവും ആചാരമനുസരിച്ചു നടന്നു. കിഴക്കേനട മുത്താരമ്മന്‍ കോവിലില്‍ നിന്നും ഗജവീരന്‍, മുത്തുക്കുട, വാദ്യമേളം എന്നിവയോടെ പുറപ്പെട്ട കുംഭകുട ഘോഷയാത്ര വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുത്തേടത്തുകാവ് ക്ഷേത്രത്തിലേത്തി അഭിഷേകം നടത്തി. വണിക വൈശ്യ സംഘ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ഗുരുതിയും നടന്നു. ഭരണിയോടനുബന്ധിച്ച് മുത്താരമ്മന്‍ കോവിലില്‍ സര്‍പ്പ പൂജ, വില്‍പാട്ട്, അന്നദാനം എന്നിവയും നടന്നു. തന്ത്രി ഹരി ഗോവിന്ദന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു.
വണിക വൈശ്യ സംഘം മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് നടത്തി വരുന്ന കുംഭ കുട-കുത്തിയോട്ടം ഏറെ പ്രസിദ്ധമാണ്. ഇവിടെ സംഘത്തിന്റെ സ്തുതി ഗീതങ്ങളോടെയാണ് ദേവിയെ കുടിയിരുത്തിയതെന്ന് വിശ്വാസം. ഭരണി നാളില്‍ വണികവൈശ്യ സംഘത്തിന്റെ കുംഭകുട-കുത്തിയോട്ട വരവിനായി ദേവി കാത്തിരിക്കുന്നതായും വിശ്വാസം ഉണ്ട്. ചടങ്ങുകള്‍ക്ക് സംഘം ഭാരവാഹികളായ എ.സോമശേഖരന്‍, വി.പി ഗിരി, എ.വേലായുധന്‍, എം.എസ് മഹാദേവന്‍, ആര്‍.രാജേഷ്. സതീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കേരള വണിക വൈശസംഘം വൈക്കം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് കുംഭകുട ഘോഷയാത്ര നടത്തി. പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍വെച്ച് മേല്‍ശാന്തി കളര്‍കോട് വെള്ളിക്കോട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കുംഭങ്ങള്‍ നിറച്ച് പൂജ ചെയ്തതിനു ശേഷമാണ് ഘോഷയാത്ര പുറപ്പെട്ടത്. പ്രസിഡന്റ് എ ബാബു, സെക്രട്ടറി രാജേഷ് കെ രാജന്‍, ട്രഷറര്‍ മനോജ്കുമാര്‍, എസ് അനില്‍കുമാര്‍, സി രതീഷ്‌കുമാര്‍, അനില്‍കുമാര്‍, സതീഷ് കുമാര്‍, അശ്വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മഴുവഞ്ചേരി ശ്രീരാമ ചന്ദ്ര വിലാസം കുംഭകുട സമിതി, ശ്രീകൃഷ്ണ കുംഭകുട സമിതി, മുത്തേടത്തുകാവ് കുംഭകുട സമിതി എന്നിവരുടെ കുംഭകുടവും ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി.