Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധം: എഐഎസ്എഫ്
26/02/2023
എഐഎസ്എഫ് വൈക്കം മണ്ഡലം സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി അധിന്‍ അമ്പാടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ വിദ്യാഭ്യാസ നയം രാജ്യതാല്‍പര്യങ്ങള്‍ക്ക് നിരക്കാത്തതും, പുതുതലമുറയെ വഴി തെറ്റിക്കുന്നതുമാണമെന്ന് എഐഎസ്എഫ് വൈക്കം മണ്ഡലം സമ്മേളനം. വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാരതീയ സംസ്‌കാരത്തെ ഇല്ലായ്മ ചെയ്തു കൊണ്ട് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചിരിക്കുന്നത്. ശാസ്ത്രീയമായ വീക്ഷണത്തെയും ഇന്‍ഡ്യന്‍ യുവാക്കളുടെ തൊഴില്‍ സങ്കല്‍പങ്ങളെയും ഭൂതകാലത്തിന്റെ ഇരുട്ടിലേക്ക് തള്ളി വിടുക മാത്രമാണ് ഇതുകൊണ്ട് സാധ്യമാകുക എന്ന് എഐഎസ്എഫ് വൈക്കം മണ്ഡലം സമ്മേളനം അഭിപ്രായപ്പെടു. വൈക്കം സത്യഗഹ സ്മാരക ഹാളില്‍ ചേര്‍ന്ന സമ്മേളനം എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അധിന്‍ അമ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അതുല്യ ബിനു പതാക ഉയര്‍ത്തി. സംഘാടകസമിതി ചെയര്‍മാന്‍ പി.പ്രദീപ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്‌സി. അംഗം കെ അജിത്ത് എക്‌സ് എംഎല്‍എ, സിപിഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ്, ജില്ലാ സെക്രട്ടറി നിഖില്‍ ബാബു, മണ്ഡലം സെക്രട്ടറി ആര്‍ ഭരത്, ജില്ലാ വൈസ് പ്രസിഡന്റ് കെ.യു അഖില്‍, ജോയിന്റ് സെക്രട്ടറി ശ്രീലക്ഷ്മി അജി, ജില്ലാ എക്‌സി. അംഗം അശ്വിന്‍ അംബേദ്കര്‍, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍  എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അതുല്യ ബിനു (പ്രസിഡന്റ്), അഖില്‍ രാജ് (വൈസ് പ്രസിഡന്റ് ) ആര്‍ ഭരത് (സെകട്ടറി), ആദര്‍ശ് (ജോയിന്റ് സെകട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.