Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്കൂളിലെ ജൈവ പച്ചക്കറി കൃഷിയിൽ മികച്ച  വിളവ്
25/02/2023
വൈക്കം ആശ്രമം സ്കൂളിലെ വിഷരഹിത ജൈവ പച്ചക്കറി കൃഷി നാലാംഘട്ട വിളവെടുപ്പ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ഷാജി ടി. കുരുവിള, പ്രധാനാധ്യാപിക പി.ആർ ബിജി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ആശ്രമം സ്കൂളിലെ ഈ വർഷത്തെ വിഷരഹിത ജൈവ പച്ചക്കറി കൃഷി നാലാം ഘട്ട വിളവെടുപ്പ് തുടങ്ങി. വളളിപ്പയർ, വെണ്ട, പാവൽ, വഴുതന, പീച്ചിൽ, പടവലം, പച്ചമുളക്, തക്കാളി, വിവിധയിനം ചീരകൾ, കപ്പ എന്നിവയാണ് സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ   കൃഷി ചെയ്യുന്നത്. വിപുലമായ കരിമീൻ കൃഷിയും സ്കൂൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം കരിമീൻ നൂറുമേനിയായിരുന്നു വിളവ്. 2022ൽ ജില്ലയിലെ മികച്ച സ്കൂളിനുള്ള കൃഷി വകുപ്പിൻ്റെ പച്ചക്കറി വികസന അവാർഡ് ആശ്രമം സ്കൂളിനാണ് ലഭിച്ചത്. ജൈവകൃഷി മേഖലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് ഈ വർഷത്തെ ദക്ഷിണ മേഖലയിലെ മികച്ച ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡും സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു എസ്.നായർക്ക് ഏറ്റവും മികച്ച ഹയർ സെക്കൻഡറി പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ലഭിച്ചിരുന്നു. വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആർ ബിജി എന്നിവർ ചേർന്ന് പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.പി ബീന, രാജി എസ്.നായർ, സി.എസ് ജിജി എന്നിവർ പങ്കെടുത്തു.