Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഡ്വ. എ.സനീഷ്‌കുമാര്‍ 29ന് രാവിലെ 10.30ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.
26/04/2016
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ വൈക്കം ചാലപ്പറമ്പ് അംബേദ്കര്‍ കോളനിയിയില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു.

യു.ഡി.എഫ് നേതൃയോഗം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന ദിവസങ്ങളില്‍ പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അഡ്വ. എ.സനീഷ്‌കുമാര്‍ 29ന് രാവിലെ 10.30ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥിയുടെ മണ്ഡലം പദയാത്ര നാളെ വെച്ചൂരില്‍ നിന്നാരംഭിക്കും. മെയ് ആറിന് വൈകുന്നേരം ഏഴിന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തലയോലപ്പറമ്പില്‍ പ്രസംഗിക്കും. 10ന് വൈകുന്നേരം നാലിന് എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിററി അംഗം എ.കെ ആന്റണി, വൈക്കത്തും, 11ന് രാവിലെ പത്തിന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വെച്ചൂരിലും പ്രസംഗിക്കും. നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍, യു.ഡി.എഫ് നേതാക്കളായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, അബ്ദുല്‍ സലാം റാവുത്തര്‍, ബഷീര്‍ പുത്തന്‍പുര, ആര്‍.മോഹന്‍ദാസ്, മാധവന്‍കുട്ടി കറുകയില്‍, തര്യന്‍ മാത്യൂസ്, ബി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അഡ്വ. എ.സനീഷ്‌കുമാര്‍ ഇന്നലെ നഗരസഭയിലെ ചാലപ്പറമ്പ് അംബേദ്കര്‍ കോളനിയിലും വൈക്കം ടൗണിലെ കടകളിലും പര്യടനം നടത്തി. ബി.അനില്‍കുമാര്‍, മോഹന്‍ ഡി.ബാബു, കെ.കെ കുട്ടപ്പന്‍, സചിവോത്തമന്‍, മോഹനന്‍ പുതുശ്ശേരി, പി.ടി സുഭാഷ്, എം.ടി അനില്‍കുമാര്‍, ഷേര്‍ലി ജയപ്രകാശ്, ജോര്‍ജ്ജ് വര്‍ഗീസ്, ഷാനി എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.