Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല പുതിയകാവ് ക്ഷേത്രത്തിലെ കളഭാഭിഷേകം ഭക്തിസാന്ദ്രമായി
25/02/2023
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് കളഭാഭിഷേകത്തിനു ശേഷം നടന്ന എഴുന്നള്ളിപ്പ്.
 
വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന കളഭാഭിഷേകം ഭക്തിസാന്ദ്രമായി. ഉത്സവാഘോഷത്തിന്റെ അഞ്ചാം ദിവസമായിരുന്നു ഏറെ പ്രാധാന്യമുള്ള ചടങ്ങ് നടത്തിയത്. രാവിലെ 10.30ന് ശ്രീകോവിലില്‍വെച്ചാണ് ദേവിക്ക് കളഭം ചാര്‍ത്തിയത്. കളഭാഭിഷേകത്തിനു ശേഷം ഭഗവതിയുടെ തിടമ്പ് ആനപ്പുറത്തെഴുന്നള്ളിച്ചു. രണ്ട് ആനകള്‍ അകമ്പടിയായിരുന്നു. താളവാദ്യ വിദ്വാന്‍മാർ മേളമൊരുക്കി. തന്ത്രി വിഷ്ണു നമ്പൂതിരി, മേല്‍ശാന്തി പ്രവീണ്‍ പോറ്റി, ജയചന്ദ്രന്‍ പോറ്റി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. ദേവസ്വം പ്രസിഡന്റ് രാമചന്ദ്രന്‍ പിള്ള, മാനേജര്‍ കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് ജി സുരേഷ് ബാബു എന്നിവർ നേതൃത്വം നല്‍കി. കുംഭഭരണി ദര്‍ശനത്തോടെ ഉത്സവം സമാപിക്കും. ശ്രീബലി എഴുന്നള്ളിപ്പ്, ആറാട്ട്, ആറാട്ട് എഴുന്നള്ളിപ്പ്, അന്നദാനം, ചുറ്റുവിളക്ക്, വലിയകാണിക്ക, കലശാഭിഷേകം, ശ്രീഭൂതബലി എന്നീ ചടങ്ങുകള്‍ നടക്കും.