Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരുമ്പള്ളിക്കാവ് ക്ഷേത്ത്രതില്‍ സപ്താഹം സമാപിച്ചു
25/02/2023
പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന അവഭൃഥ സ്നാന എഴുന്നള്ളിപ്പ്.

വൈക്കം: പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ സമാപന ചടങ്ങുകള്‍ യജ്ഞവേദിയില്‍ നടത്തി. അവഭൃതസ്നാനത്തിന്റെ ഭാഗമായി വിഗ്രഹം ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് എഴുന്നള്ളിച്ചതിനു ശേഷമാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. യജ്ഞാചാര്യന്‍ പള്ളത്തടുക്കം അജിത് നമ്പൂതിരി, ഹരികൃഷ്ണന്‍ നമ്പൂതിരി, ദിലീപ് പെരുമ്പള്ളിമന എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. തുടര്‍ന്ന് അന്നദാനം, ഭജന, താലപ്പൊലി എന്നിവയും നടന്നു. ചികിത്സ രംഗത്ത് മികവ് പുലര്‍ത്തിയ ശ്രീകൃഷ്ണ ആയൂര്‍വേദ കേന്ദ്രം ഡയറക്ടര്‍ ഡോ. വിജിത് ശശിധരനെ ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് ബിനു ഡി നമ്പൂതിരി ആദരിച്ചു. ദേവസ്വം പ്രസിഡന്റ് ബിനു ഡി നമ്പൂതിരി, സെക്രട്ടറി പി സദാനന്ദന്‍, ട്രഷറര്‍ നാരായണന്‍ നായര്‍ കണക്കുംചേരി, ഗിരീശന്‍, രമാദേവി ശ്രീരാജ് ഭവന്‍, സുമംഗല മണിപ്പാടത്ത്, സിന്ധു കറുകയില്‍മറ്റം, വി.പി സുഭദ്രാമ്മ എന്നിവര്‍ നേതൃത്വം നല്‍കി.