Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുഷ്ഠാനകലയുടെ വൈഭവത്തില്‍ നിറഞ്ഞാടി തെയ്യം
25/02/2023
കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ അരങ്ങേറിയ മലബാര്‍ തെയ്യം.
 
വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ക്ഷേത്രാനുഷ്ഠാനകലയായ മലബാര്‍ തെയ്യത്തിന്റെ അവതരണം ആകര്‍ഷകമായി. ഭദ്രകാളി ക്ഷേത്ത്രതില്‍ അനുഷ്ഠിക്കുന്ന ആചാരമാണ് തെയ്യം. ധാരികനെ നിഗ്രഹച്ചതിന് ശേഷം വരുന്ന ദേവീയുടെ  ഭാവചനങ്ങലാണ് തെയ്യത്തലൂടെ ആവിഷ്‌കരിച്ചത്. കോഴിക്കോട് പാരമ്പര്യതെയ്യം കലാസമിതിയുടെ നേതൃത്വത്തില്‍ ആചാര്യന്‍ ശ്രീനിവാസനും സംഘവുമാണ് തെയ്യം അവതരിപ്പിച്ചത്. ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ആടിപാടി അരങ്ങ് കൊഴുപ്പിച്ച തെയ്യം ആസ്വദിക്കാന്‍ നിരവധി ഭക്തര്‍ എത്തിയിരുന്നു. ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രന്‍പിള്ള. മനേജര്‍ കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് ജി സുരേഷ് ബാബു, വി മനോജ്, ജി സന്തോഷ്‌കുമാര്‍, അനില്‍ ജെ മേനോന്‍, സുരേന്ദ്രന്‍ നായര്‍, ഗോപാലകൃഷ്ണന്‍നായര്‍, എം.ആര്‍ ഗോപിദാസ്, സെക്രട്ടറി സത്യനാഥ പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.