Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ ചന്ദ്രപ്പന്‍ സ്മാരക വോളി: അരുവിത്തറ സെന്റ് ജോര്‍ജ് കോളേജ് ജേതാക്കള്‍
21/02/2023
സി.കെ ചന്ദ്രപ്പന്‍ സ്മാരക അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ അരുവിത്തറ സെന്റ് ജോര്‍ജ് കോളേജ് ടീം ട്രോഫിയുമായി മന്ത്രി കെ രാജന്‍, സി.കെ ആശ എംഎല്‍എ എന്നിവര്‍ക്കൊപ്പം.
 
വൈക്കം: എഐവൈഎഫ് തലയാഴം നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് സി.കെ ചന്ദ്രപ്പന്‍ സ്മാരക അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റില്‍ അരുവിത്തറ സെന്റ് ജോര്‍ജ് കോളേജ് കിരീടം ചൂടി. തോട്ടകം വളഞ്ഞമ്പലം എം.പി സാനു ഫ്ലഡ് ലിറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരിയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്താണ് അരുവിത്തറ ജേതാക്കളായത്. വനിതാ ടീമുകളുടെ പ്രദര്‍ശന മത്സരത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് പാലാ അല്‍ഫോന്‍സ കോളേജിനെ പരാജയപ്പെടുത്തി. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എ.സി ജോസഫ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്‌, സി.കെ ആശ എംഎല്‍എ, പി സുഗതന്‍, എസ് ബിജു, അഡ്വ. എസ്.പി സുജിത്ത്, പി.ആര്‍ ശരത് കുമാര്‍, സ്‌നേഹലക്ഷ്മി  എന്നിവര്‍ പങ്കെടുത്തു.
ഫൈനല്‍ മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വൈസ് ചെയര്‍പേഴ്‌സണ്‍ എം.എസ് ധന്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ടോം ജോസ് എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗം ടി.എന്‍ രമേശന്‍, ബെന്നി തോമസ്, വി.എന്‍ ഹരിയപ്പന്‍, കെ.എ കാസ്‌ട്രോ, മായാ ഷാജി എന്നിവര്‍ പങ്കെടുത്തു.