Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ജഗദംബിക ക്ഷേത്രത്തില്‍ കുഭഭരണി ഉത്സവത്തിന് കൊടിയേറി
21/02/2023
ചെമ്പ് ജഗദംബിക ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

തലയോലപ്പറമ്പ്: ചെമ്പ് മുറിഞ്ഞപുഴ ജഗദംബിക ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റി. കൊടിയേറ്റാനുള്ള കൊടിക്കയര്‍, കൊടിക്കൂറ എന്നിവ താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. മേല്‍ശാന്തി സജിത്ത് പുതുമന, ഗോപാലകൃഷ്ണന്‍ പോറ്റി എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൊടിയേറ്റിന് ശേഷം കൊടിമര ചുവട്ടില്‍ പറ നിറയ്ക്കല്‍ ചടങ്ങ് നടത്തി. മഹാപ്രസാദഊട്ടിന്റെ ദീപപ്രകാശനം ധീവരമഹിളാ സമാജം പ്രസിഡന്റ് സാവിത്രി രമേശന്‍ നിര്‍വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വഴിപാട് താലപ്പൊലിയും ഉണ്ടായിരുന്നു. വിവിധ ദിവസങ്ങളില്‍ ഭജന, നൃത്തനൃത്യങ്ങള്‍, തിരുവാതിര, നാടന്‍ കൈക്കൊട്ടിക്കളി, ഏകാംഗ നാടകം, ചെറുകാവടി അഭിഷേകം, ശ്രീലളിതാംബിക സഹസ്രനാമജപം, അന്നദാനം, കാവടിഘോഷയാത്ര, കരകാട്ടം, പൂക്കാവടി, നാടന്‍പാട്ടുകളുടെ പാട്ടേറ്റം, സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും, അഭിഷേകം, കുംഭകുട ഘോഷയാത്ര, ഗാനമേള, ദേശതാലപ്പൊലി, സമൂഹതാലപ്പൊലി, കളമെഴുത്തുംപാട്ടും, പ്രസാദഊട്ട്, ഗാനമേള, കാവടിഘോഷയാത്ര, മഹാദീപാരാധന, കോമഡി ത്രില്ലര്‍, ആറാട്ട് പുറപ്പാട്, വലിയകാണിക്ക എന്നിവ പ്രധാന പരിപാടികളാണ്.
കൊടിയേറ്റ് ചടങ്ങിന് ദേവസ്വം പ്രസിഡന്റ് കെ.എ പ്രകാശന്‍, വൈസ് പ്രസിഡന്റ് കെ.എ പരമേശ്വരന്‍, സെക്രട്ടറി പി.വി ഷാജി, ദേവസ്വം സെക്രട്ടറി സി.വി പ്രകാശന്‍, ട്രഷറര്‍ ഇ.കെ രമണന്‍, വനിതാസമാജം പ്രസിഡന്റ് സാവിത്രി രമേശന്‍, സെക്രട്ടറി സുഭലജ ചക്രധരന്‍, വൈസ് പ്രസിഡന്റ് ഗീതശശിധരന്‍, ജോയിന്റ് സെക്രട്ടറി മിനി ഉദയാനന്ദന്‍, ട്രഷറര്‍ സുനിലസുഗുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.