Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
21/02/2023
കുടവെച്ചൂര്‍ ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പറവൂര്‍ രാകേഷ് കൊടിയേറ്റുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 746-ാം നമ്പര്‍ കുടവെച്ചൂര്‍ ശാഖയുടെ കീഴിലുള്ള ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് കൊടിയേറ്റി. മേല്‍ശാന്തി ഇ.എന്‍ നളന്‍ശാന്തി കുമരകം, അജീഷ് ശാന്തി വെച്ചൂര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വാദ്യമേളങ്ങളും വായ്ക്കുരവയും കൊടിയേറ്റിന് ഭക്തിയേകി. കൊടിയേറ്റിന് മുന്‍പായി കൊടിമരഘോഷയാത്ര, കൊടിക്കൂറ സമര്‍പ്പണം, കൊടിക്കയര്‍ സമര്‍പ്പണം എന്നിവ നടന്നു. ഉത്സവത്തിനു മുന്നോടിയായി ഇളനീര്‍ തീര്‍ത്ഥാടനയാത്രയും നടത്തി. വിവിധ ദിവസങ്ങളില്‍ സംഗീതാര്‍ച്ചന, തിരുവാതിരകളി, നൃത്തനൃത്യങ്ങള്‍, താലപ്പൊലി, ചാക്യാര്‍കൂത്ത്, നാടകം, ഗാനമേള, പകല്‍പ്പൂരം, പള്ളിവേട്ട, തിരുആറാട്ട് എന്നീ ചടങ്ങുകള്‍ നടക്കും. ഫെബ്രുവരി 23ന് വൈകിട്ട് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, വലിയ കണിക്ക, ദേവിക്ക് വലിയ കുരുതി എന്നീ ചടങ്ങുകളോടെ ഉത്സവം സമാപിക്കും. കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് വി.കെ ജയന്‍, വൈസ് പ്രസിഡന്റ് എസ്. സന്തോഷ്‌കുമാര്‍, സെക്രട്ടറി പി.കെ മുരളീധരന്‍, യൂണിയന്‍ കമ്മറ്റിഅംഗം ജ്യോതിഷ് കുമാര്‍ അഴിക്കടവില്‍, ക്ഷേത്രം മാനേജര്‍ അശോക് കുമാര്‍, ഓഫീസ് സ്റ്റാഫ് ലാലി അറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.