Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐതീഹ്യപെരുമയില്‍ ശിവരാത്രി ആഘോഷം
19/02/2023
ശിവരാത്രിയോടനുബന്ധിച്ച് വൈക്കം പട്ടാര്യസമാജം വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കൂവളത്തില താലപ്പൊലി.

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ വിപുലമായ ചടങ്ങുകളോടെ ശിവരാത്രി ആഘോഷിച്ചു. ശിവരാത്രി ദര്‍ശിച്ച് സായൂജ്യം നേടാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയിത്. ബിംബ ശുദ്ധിക്കുശേഷം പതിവ് പൂജകളും വിശേഷാല്‍ 18 പൂജകളും, ആനപ്പുറത്തെഴുന്നള്ളിപ്പ്, ശ്രീഭൂതബലി, കാവടിയാഭിഷേകം, പ്രാതല്‍, വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു. ചടങ്ങുകള്‍ക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, തരണി ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവര്‍  കാര്‍മികത്വം വഹിച്ചു.
വൈക്കം പട്ടാര്യസമാജത്തിന്റെ വഴിപാടായി നടന്ന പ്രാതലിന് ഭാരവാഹികളായ പ്രകാശന്‍ പിള്ള, മോഹനന്‍ പുതുശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. പട്ടാര്യസമാജത്തിന്റെ പരമ്പരാഗത ചടങ്ങായ കൂവളത്തില താലപ്പൊലി ഭക്തിസാന്ദ്രമായി. വാദ്യമേളങ്ങളും മുത്തുകുടകളും അകമ്പടിയേകി. വനിതാ സമാജം പ്രസിഡന്റ് ഷീല പ്രകാശ്, സെക്രട്ടറി സീമ സന്തോഷ്, വിജി ചന്ദ്രശേഖരന്‍, കൃഷ്ണകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
കുലശേഖരമംഗലം കുട്ടുമ്മേല്‍ ദേവീശരണം കാവടി സമാജത്തിന്റെ നേതൃത്വത്തില്‍ വൈക്കം ക്ഷേത്രത്തിലേക്ക് ഭസ്മക്കാവടി ഘോഷയാത്രയും ഇളനീര്‍താലവും നടത്തി. നിരവധി ഭക്തര്‍ എഴുന്നള്ളിപ്പില്‍ പങ്കെടുത്തു. കാവടിഘോഷയാത്രയ്ക്ക് പമ്പമേളവും മുത്തുകുടകളും അകമ്പടിയായി. കാവടിസമാജം പ്രസിഡന്റ് സി.പി ഷിബു, സെക്രട്ടറി കെ റെജിമോന്‍, ഭാരവാഹികളായ എം.ടി രാജീവ്, ആര്‍ അനൂപ്, ടി രതീഷ്, ഒ.ടി പ്രിയേഷ്, എന്‍.ടി വിഷ്ണു, എം.എന്‍ കിരണ്‍, കെ സുരേഷ്, ടി.കെ ഉത്തമന്‍, വി.കെ ബാബു, കെ.പി സഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.