Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'പ്രത്യാശ' പദ്ധതി വൈക്കത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ല്: മന്ത്രി പി പ്രസാദ്
18/02/2023
സി.കെ ആശ എംഎല്‍എ വൈക്കം നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യസ വികസന പദ്ധതി 'പ്രത്യാശ'യുടെ ഉദ്ഘാടനം തലയോലപ്പറമ്പ് എ.ജെ ജോണ്‍ സ്‌കൂളില്‍ മന്ത്രി പി പ്രസാദ് നിര്‍വഹിക്കുന്നു.

വൈക്കം: ഭാവിതലമുറയെ കരുതി സി.കെ ആശ എംഎല്‍എ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യസ വികസന പദ്ധതി 'പ്രത്യാശ' വൈക്കത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. തലയോലപ്പറമ്പ് എ.ജെ ജോണ്‍ മെമ്മോറിയല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ 'പ്രത്യാശ' പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  'പ്രത്യാശ' പോലുള്ള വിദ്യാഭ്യാസ പദ്ധതികള്‍ മാതൃകാപരവും  അനുകരണീയവുമാണ്. മണ്ഡലത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തണയുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയോജകമണ്ഡലത്തിലെ അങ്കണവാടി മുതല്‍ പിഎച്ച്ഡി വരെ ചെയ്യുന്ന വിദ്യാര്‍ഥികളുടെ സര്‍വതോന്മുകമായ വികസനമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത് എന്ന് അധ്യക്ഷത വഹിച്ച സി.കെ ആശ എംഎല്‍എ പറഞ്ഞു. വി ക്യാന്‍ സിഇഒ അഖില്‍ കുര്യന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി, ജില്ലാ പഞ്ചായത്ത് അംഗം ടി.എസ് ശരത്, തലയോലപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷാജിമോള്‍, വൈസ് പ്രസിഡന്റ് അനി ചള്ളാങ്കല്‍, വാര്‍ഡ് മെമ്പര്‍ ഷിജി വിന്‍സെന്റ്, പിടിഎ പ്രസിഡന്റ് എം.എസ് തിരുമേനി, എസ്എംസി ചെയര്‍മാന്‍ ആന്റണി കളമ്പുകാടന്‍, സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ്, ശ്രീജിത്ത്, എ.ജെ ജോണ്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സി മായാദേവി, ഐഫര്‍ സിഇഒ അനീസ് പൂവത്തി  എന്നിവര്‍ പ്രസംഗിച്ചു. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സോഷ്യല്‍ എന്‍ജിനീയറിങ് കൂട്ടായ്മയായ വീ ക്യാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് ഐഫര്‍ ആണ്.