Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്റ്റാറ്റൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണം: ജോയിന്റ് കൗണ്‍സില്‍
18/02/2023
ജോയിന്റ് കൗണ്‍സില്‍ വൈക്കം മേഖലാ സമ്മേളനം ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ നരേഷ് കുമാര്‍ കുന്നിയൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സിവില്‍ സര്‍വീസില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് മിനിമം പെന്‍ഷന്‍ പോലും ഉറപ്പുനല്‍കാത്ത, പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഉല്‍പന്നമായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ചു സ്റ്റാറ്റൂട്ടറി പെന്‍ഷന്‍ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് വൈക്കം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ നരേഷ് കുമാര്‍ കുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷീല ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം എസ്.പി സുമോദ്, ജില്ലാ പ്രസിഡന്റ് എം നിയാസ്, സെക്രട്ടറി പി.എന്‍ ജയപ്രകാശ്, സംസ്ഥാന വനിതാ കമ്മിറ്റി അംഗം പ്രീതി പ്രഹ്ലാദ്, സംസ്ഥാന കൗണ്‍സില്‍ അംഗം എം.ഡി ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി ദേവസ്യ, എന്‍ സുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഷീല ഇബ്രാഹിം (പ്രസിഡന്റ്), എം.രാംദാസ്, കെ.വി ഉദയന്‍ (വൈസ് പ്രസിഡന്റുമാര്‍), പി.ആര്‍ ശ്യാംരാജ് (സെക്രട്ടറി), പി.കെ രതീഷ്, പി.കെ സുജിതമോള്‍ (ജോയിന്റ് സെക്രട്ടറിമാര്‍), വി.ആര്‍ ബിനോയി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.