Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോളിബോളിന്റെ ആവേശത്തില്‍ തലയാഴം; സി.കെ ചന്ദ്രപ്പന്‍ സ്മാരക ടൂര്‍ണമെന്റ് തുടങ്ങി
17/02/2023
എഐവൈഎഫ് തലയാഴം നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തോട്ടകത്ത് ആരംഭിച്ച മൂന്നാമത് സി.കെ ചന്ദ്രപ്പന്‍ സ്മാരക അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റ് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു. 

വൈക്കം: മൂളിപ്പറക്കും സര്‍വുകളും ഇടിനാദം പോലുള്ള സ്മാഷുകളുമായി മൂന്നാമത് സി.കെ ചന്ദ്രപ്പന്‍ സ്മാരക അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റിന് തലയാഴത്ത് തുടക്കമായി. എഐവൈഎഫ് തലയാഴം നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തോട്ടകം വളഞ്ഞമ്പലം എം.പി സാനു ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. കൈപ്പന്തുകളിലെ എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ച തലയാഴത്ത് വോളിബോള്‍ രംഗത്തെ അതികായകരായ എട്ടു പുരുഷ ടീമുകളാണ് മാറ്റുരക്കുന്നത്. വനിതാ ടീമുകളുടെ പ്രദര്‍ശന മത്സരവും ഉണ്ട്.
വ്യാഴാഴ്ച വൈകിട്ട് വാണി ജയറാം അനുസ്മരണത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. തലയാഴത്തെ പ്രമുഖ വോളിബോള്‍ താരങ്ങളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എ.സി ജോസഫ് അധ്യക്ഷത വഹിച്ചു. സി.കെ ആശ എംഎല്‍എ, ജോണ്‍ വി ജോസഫ്, ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, പി.പ്രദീപ്, ബി.എല്‍ സെബാസ്റ്റ്യന്‍, പി.എസ് പുഷ്പമണി, ഹൈമി ബോബി, പി.കെ ബാലകൃഷ്ണന്‍ മാധവശേരില്‍, എം.കെ മാനുവല്‍, റെനീഷ് കാരിമറ്റം, പി.ആര്‍ ശരത് കുമാര്‍, കെ.എ കാസ്‌ട്രോ, എം ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളിയാഴ്ച നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 5.15ന് കായിക വകുപ്പ് മന്ത്രി വി അബ്ദുല്‍ റഹ്മാന്‍ നിര്‍വഹിക്കും. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. ശനിയാഴ്ച മത്സരങ്ങള്‍ വൈകിട്ട് 5.15ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോന്‍ ഉദ്ഘാടനം ചെയ്യും. പി.എസ് പുഷ്‌കരന്‍ അധ്യക്ഷത വഹിക്കും. ഞായറാഴ്ച നടക്കുന്ന മത്സരങ്ങള്‍ വൈകിട്ട് 5.15ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്യും. എം.എസ് ധന്യ അധ്യക്ഷത വഹിക്കും. ആറിന് വനിതകളുടെ പ്രദര്‍ശന മത്സരവും രാത്രി എട്ടിന് ഫൈനല്‍ മത്സരവും നടക്കും. 9.30ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും റവന്യു മന്ത്രി കെ രാജന്‍ നിര്‍വഹിക്കും.