Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കായികതാരങ്ങളുടെ സ്മരണയ്ക്കായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
16/02/2023
ഉദയനാപുരം യുവമിത്ര ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈ.സി.സി സൂപ്പര്‍ കപ്പ് ഫ്‌ളഡ് ലൈറ്റ് കൗണ്ടി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഭിന്നശേഷിക്കാരനായ കാശിനാഥന്‍ പന്തടിച്ച് ഉദ്ഘാടനം ചെയ്യുന്നു.
 
തലയോലപ്പറമ്പ്: അകാലത്തില്‍ പൊലിഞ്ഞ കായികതാരങ്ങളുടെ സ്മരണയ്ക്കായി നാട്ടിന്‍പുറത്ത് ഫ്‌ളഡ് ലൈറ്റ് കൗണ്ടി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ക്രിക്കറ്റ് ക്ലബ്ബ്. ഉദയനാപുരം ഇരുമ്പൂഴിക്കര യുവമിത്ര ക്രിക്കറ്റ് ക്ലബ്ബാണ് ഗ്രാമപ്രദേശത്തെ കുട്ടികളെ കായിക ലഹരിയിയുടെ ഭാഗമാക്കാനായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. മാലിപ്പുറം മാത്തച്ചന്റെ പുരയിടത്തില്‍ ഒരുക്കിയ പിച്ചില്‍ നടന്ന ക്രിക്കറ്റ് മത്സരം ഭിന്നശേഷിക്കാരനായ കാശിനാഥന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ദിനീഷ് കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എസ് സന്ദീപ്, കുമാര്‍ ഇല്ലിക്കല്‍, ശ്രീക്കുട്ടന്‍, രഞ്ജിത്ത്, നിഖില്‍ എസ്.കുമാര്‍, വരുണ്‍, റെജിമോന്‍, ഹര്‍ഷന്‍, വിവേക്, മഹേഷ് ഷിയാസ്, ജുനൈദ്, സന്‍ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ജേതാക്കളായ വൈക്കം ഫാന്റസിക്ക് വിഷ്ണു വിശ്വാസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡായി 15,001 രൂപയും കൊല്ലേരി സുരേഷ് എററോളിങ് ട്രോഫിയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ ചെമ്മനാകരി യുണൈറ്റഡിന് അമ്മുക്കുട്ടി മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡായി 7501 രൂപയും തച്ചാട്ട് ശങ്കരന്‍ നായര്‍-രാമകൃഷ്ണന്‍ നായര്‍ എവറോളിങ് ട്രോഫിയും നല്‍കി.