Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നു: വി.എസ് സുനില്‍കുമാര്‍
16/02/2023
അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി നയിക്കുന്ന കര്‍ഷക രക്ഷായാത്രയുടെ വൈക്കത്തെ സ്വീകരണ സമ്മേളനം മുന്‍കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കര്‍ഷകരെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. 'കര്‍ഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി നയിക്കുന്ന കര്‍ഷക രക്ഷായാത്രയുടെ വൈക്കത്തെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ തകര്‍ച്ചമൂലം രാജ്യത്തിന്റെ സമ്പദ് ഘടന പ്രതിസന്ധി നേരിടുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ രാജ്യത്തെ പിന്നോട്ടടിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ കമ്പോളം പിടിച്ചടക്കാനുള്ള നീക്കം നടത്തുമ്പോള്‍ അതിന് സഹായകരമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കൃഷിക്കും കര്‍ഷകക്ഷേമത്തിനും ഒരു മുന്‍ഗണനയും നല്‍കാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. വൈക്കം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നടന്ന സമ്മേളനത്തില്‍ എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ വി ചാമുണ്ണി, വൈസ് ക്യാപ്റ്റന്‍ എ.പി ജയന്‍, ഡയറക്ടര്‍ മാത്യു വര്‍ഗീസ്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, ജില്ലാ എക്‌സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, കെ അജിത്ത്, ഇ.എന്‍.ദാസപ്പന്‍, മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി, സി.കെ ആശ എംഎല്‍എ, ജോയ്ക്കുട്ടി ജോസ്, ആര്‍.ചന്ദ്രിക, പി സുഗതന്‍, കെ.എസ് രത്‌നാകരന്‍, പി പ്രദീപ്, കെ.കെ ചന്ദ്രബാബു, കെ.എം മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പടിഞ്ഞാറെനടയിലെത്തിയ ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണ വേദിയിലേക്ക് ആനയിച്ചത്.