Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെൻഷനേഴ്സ് യൂണിയൻ വാർഷികം
16/02/2023
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെള്ളൂർ യൂണിറ്റ് വാർഷികം വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.നികിതകുമാർ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെള്ളൂർ യൂണിറ്റ് വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.നികിതകുമാർ ഉദ്ഘാടനം ചെയ്തു. വെള്ളൂർ സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ പി.സി അരവിന്ദാക്ഷൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഗോപി, ബ്ലോക്ക് ട്രഷറർ എൻ.കെ മുരളീധരൻ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഡി.എം ദേവരാജൻ, വൈസ് പ്രസഡന്റ് പി.കെ ശശി, വി.എ ലക്ഷ്മിക്കുട്ടി എന്നിവർ പ്രസംഗിച്ചു. പെന്‍ഷന്‍ ഭവനു മുന്നില്‍ രക്ഷാധികാരി ജി.ദാസ് പതാക ഉയര്‍ത്തി. ഭാരവാഹികളായി ജോർജ് വർഗീസ് (പ്രസിഡന്റ്), എ.കെ ദാമോദരൻ (സെക്രട്ടറി), കെ.ഡി സുഷമ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ പി.എൻ വൽസ വരണാധികാരിയായിരുന്നു.