Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ക്കെതിരെ ഐഎന്‍ടിയുസി ധര്‍ണ നടത്തി
14/02/2023
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ബജറ്റുകള്‍ക്കെതിരെ ഐഎന്‍ടിയുസി വൈക്കം റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ നടത്തിയ ധര്‍ണയും പ്രതിഷേധ ജ്വാലയും സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ബജറ്റുകള്‍ക്കെതിരെ ഐഎന്‍ടിയുസി വൈക്കം റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ ധര്‍ണയും പ്രതിഷേധ ജ്വാലയും നടത്തി. ബജറ്റിലെ നികുതി ബാധ്യതയും, വിലകയറ്റവും തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നതിനെതിരെ ഐഎന്‍ടിയുസി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് കച്ചേരികവലയില്‍ സമരപരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ് ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി റീജണല്‍ കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ജില്ലാ ഭാരവാഹികളായ വി.ടി ജെയിംസ്, ഇടവട്ടം ജയകുമാര്‍, ടി.ആര്‍ ശശികുമാര്‍, കെ.വി ചിത്രാംഗദന്‍, ജോര്‍ജ് വര്‍ഗീസ്,  ജി രാജീവ്, മോഹന്‍ കെ തോട്ടുപുറം, പ്രീതാ രാജേഷ്, കെ സുരേഷ് കുമാര്‍, കെ.എന്‍ വേണുഗോപാല്‍, സി.എസ് സലിം എന്നിവര്‍ പ്രസംഗിച്ചു.