മികവുത്സവത്തില്‍ കഴിവുതെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു
14/02/2023
കുലശേഖരമംഗലം ഗവ. എച്ച്എസ്എസ് ഹൈസ്കൂള്‍ വിഭാഗം നടത്തിയ മികവുത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചു സമ്മാനങ്ങള്‍ നേടിയ വിദ്യാര്‍ഥികളെയും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും കുലശേഖരമംഗലം ഗവ. എച്ച്എസ്എസ് ഹൈസ്കൂള്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ മികവുത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, പോള്‍ തോമസ്, പ്രിന്‍സിപ്പാള്‍ എന്‍ അനിത, പ്രധാനാധ്യാപകന് പി.സി ജിനന്, കെ.ജി ശ്രീജിത്ത് പണിക്കര്‍, അലുംനി അസോസിയേഷന് പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, ജി.എച്ച്.എസ്.എസ് ചെയര്മാന് എം.കെ സന്തോഷ്, മേഴ്സി വര്‍ഗീസ്, ഗ്രേസ് ജോര്‍ജ്, നന്ദന രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.