Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.കെ ആനന്ദവല്ലി ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ്; സി.പി അനൂപ് വൈസ് പ്രസിഡന്റ്
14/02/2023
വൈക്കം: ഉദനാപുരം പഞ്ചായത്ത് പ്രസിഡന്റായി പി.കെ ആനന്ദവല്ലി(സിപിഎം)യെയും വൈസ് പ്രസിഡന്റായി സി.പി അനൂപി(സിപിഐ)നെയും തെരഞ്ഞെടുത്തു. തിങ്കളാഴ്ചയാണ്‌ തെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് ധാരണ പ്രകാരം സിപിഐ പ്രതിനിധി ഗിരിജ പുഷ്‌കരന്‍ പ്രസിഡന്റ് രാജിവെച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആനന്ദവല്ലിയെ ഗിരിജ പുഷ്‌കരന്‍ നിര്‍ദേശിച്ചു. കെ.ദീപേഷ് പിന്താങ്ങി. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി.പി അനൂപ് 12-ാം വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. അനൂപിനെ ടി.പ്രസാദ് നിര്‍ദേശിക്കുകയും ശ്യാമള ജിനേഷ് പിന്താങ്ങുകയും ചെയ്തു. സിപിഎം ഉദയനാപുരം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ആനന്ദവല്ലി ഉദയനാപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. സിപിഐ ഉദയനാപുരം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ് സി.പി അനൂപ്.