Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെബാസ്ത്യാനോസിന്റെ തിരുനാള്‍ അമ്പെഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരം
13/02/2023
വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ വി. സെബാസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ അമ്പെഴുന്നള്ളിപ്പ് പ്രദക്ഷിണം.

വൈക്കം: ടൗണ്‍ നടേല്‍ ചെറുപുഷ്പ ദേവാലയത്തില്‍ വി. സെബാസ്ത്യനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ അമ്പെഴുന്നള്ളിപ്പ് പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പള്ളിയിലെ എട്ട് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇടവകയിലെ മുഴുവന്‍ വീടുകളും കേന്ദ്രീകരിച്ച് അമ്പെഴുന്നള്ളിപ്പ് നടത്തിയത്. സെന്റ് ജോസഫ്, അല്‍ഫോന്‍സ, ഹോളി ഫാമിലി, മദര്‍തേരെസ, സെന്റ് തോമസ്, ലിറ്റില്‍ ഫ്‌ളവര്‍, വിന്‍സെന്റ് ഡി പോള്‍, സെന്റ് മേരീസ് എന്നീ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു അമ്പ് എഴുന്നള്ളിപ്പ്. വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അമ്പെഴുന്നള്ളിപ്പ് വൈകിട്ട് നാലിന് കൊച്ചുകവലയില്‍ സംഗമിച്ച് പള്ളിയിലേക്ക് വിശുദ്ധന്റെ രൂപം എഴുന്നള്ളിച്ചു. വികാരി ഫാ. സെബാസ്ത്യന്‍ നാഴിയമ്പാറ, സഹവികാരി അഖില്‍ ആപ്പാടന്‍, ട്രസ്റ്റിമാരായ എം.കെ ജോസഫ് അലന്‍വില്ല, സി.വി ജോസഫ് ചിറ്റേത്തുത്തറ എന്നിവര്‍ നേതൃത്വം നല്‍കി.