Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശില്‍പശാല സംഘടിപ്പിച്ചു.
25/04/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയുടെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിക്കുന്നു

താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ കരയോഗങ്ങളില്‍പ്പെട്ട സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സാര്‍ത്ഥകം 2016 എന്ന പേരില്‍ ശില്‍പശാല സംഘടിപ്പിച്ചു. ശില്‍പശാലയുടെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിച്ചു. ഏഴാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കുവേണ്ടി വ്യക്തിത്വവികസനം, സ്‌ട്രെസ്സ് മാനേജ്‌മെന്റ്, കരിയര്‍ ഗൈഡന്‍സ് എന്നീ വിഷയങ്ങളില്‍ വടക്കേനട എന്‍.എസ്.എസ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.