Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിന് ഇന്നലെ കൊടിയേറി.
23/11/2015
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ കൊടിയേററ് അറിയിപ്പ്
ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിന് ഇന്നലെ കൊടിയേറി. രാവിലെ 8.15നും 10.15നും മദ്ധ്യേ തന്ത്രിമുഖ്യന്‍മാരായ മററപ്പള്ളി മനയ്ക്കല്‍ ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിപ്പാട്, കിഴക്കിനിയേടത്ത് മേക്കാട്ട് മനയ്ക്കല്‍ ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേററ് നടന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി രാമരാജ പ്രേമപ്രസാദ് കൊടിക്കീഴില്‍ ദീപം തെളിയിച്ചു. കലാമണ്ഡപത്തില്‍ നടന്‍ സുരേഷ്‌ഗോപിയും സ്വരമണ്ഡപത്തില്‍ സംഗീതസംവിധായകന്‍ ആലപ്പി ഋഷികേശും ദീപം തെളിയിച്ചു. തുടര്‍ന്ന് 10.15ന് ശ്രീബലി, രാത്രി ഒന്‍പതിന് കൊടിപ്പുറത്തുവിളക്ക് എന്നിവ നടന്നു. ഇത്തവണ കലാമണ്ഡപത്തിനുപുറമെ ഊട്ടുപുരയോട് ചേര്‍ന്നുള്ള സ്വരമണ്ഡപത്തില്‍ വിവിധ സംഗീതസദസ്സുകള്‍ അരങ്ങേറും. കലാമണ്ഡപത്തില്‍ രാവിലെ 5.30ന് ശിവപുരാണപാരായണം, ആറിന് ഭാഗവതപാരായണം, 6.30ന് ശിവസ്തുതി, 11ന് ഭജന്‍സ്, ഉച്ചക്ക് 12ന് ചെണ്ടമേളം, ഒന്നിന് അക്ഷരശ്ലോകസദസ്സ്, രണ്ടിന് പ്രഭാഷണം, മൂന്ന് മുതല്‍ വൈകുന്നേരം 7.30 വരെ വിവിധ എന്‍.എസ്.എസ് കരയോഗങ്ങളുടെ തിരുവാതിരകളി, 7.30ന് ഭജന്‍സ്, രാത്രി 9.30ന് ഡാന്‍സ് എന്നിവ നടക്കും. സ്വരമണ്ഡപത്തില്‍ രാവിലെ ഏഴ് മുതല്‍ നാരായണീയ പാരായണം, 11 മുതല്‍ സംഗീതസദസ്സ് എന്നിവ അരങ്ങേറും. ക്ഷേത്രത്തില്‍ 23 ന് രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, രാത്രി ഒന്‍പതിന് വിളക്ക്, കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ശിവസ്തുതി, 6.30ന് പുരാണപാരായണം, ഉച്ചക്ക് 1.30ന് ഓട്ടന്‍തുള്ളല്‍, 2.15 മുതല്‍ തിരുവാതിരകളി, വൈകുന്നേരം 6.45ന് ഡാന്‍സ്, രാത്രി എട്ടിന് ഭക്തിഗാനസുധ. 24ന് വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ വക അഹസ്സ്, രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് വൈക്കം എസ്.എന്‍.ഡി.പി വനിതായൂണിയന്റെ പൂത്താലംവരവ്, രാത്രി ഒന്‍പതിന് വിളക്ക്, കലമണ്ഡപത്തില്‍ രാവിലെ അഞ്ച് മുതല്‍ ഭാഗവതപാരായണം, ഉച്ചക്ക് രണ്ടിന് ഉടുക്കുപാട്ട്, നാല് മുതല്‍ നൃത്തനൃത്യങ്ങള്‍, രാത്രി എട്ടിന് ഭക്തിഗാനമേള. 25ന് വൈക്കം യോഗക്ഷേമ ഉപസഭയുടെ അഹസ്സ്, രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് പൂത്താലംവരവ്, രാത്രി പത്തിന് വിളക്ക്. കലാമണ്ഡപത്തില്‍ രാവിലെ അഞ്ച് മുതല്‍ ഭാഗവതപാരായണം, 11ന് ഭജന്‍സ്, ഉച്ചകഴിഞ്ഞ് മൂന്നിന് ഭക്തിഗാനസുധ, നാലിന് നൃത്തനൃത്യങ്ങള്‍, 5.30ന് തിരുവാതിരകളി, രാത്രി ഒന്‍പതിന് നൃത്തസന്ധ്യ. 26ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് പൂത്താലം വരവ്, രാത്രി 11ന് കൂടിപ്പുജവിളക്ക്, കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ഭാഗവതപാരായണം, ഉച്ചക്ക് 12ന് ഓട്ടന്‍തുള്ളല്‍, ഒന്ന് മുതല്‍ തിരുവാതിര, നാല് മുതല്‍ നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് ഭക്തിഗാനമേള. 27ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് പൂത്താലം വരവ്, കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ഭാഗവതപാരായണം, വൈകുന്നേരം നാല് മുതല്‍ നൃത്തനൃത്യങ്ങള്‍. 28ന് രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് പൂത്താലം വരവ്, രാത്രി 11ന്ന ഋഷഭവാഹനം എഴുന്നള്ളിപ്പ്. പുലര്‍ച്ചെ ഒന്നിന് വെടിക്കെട്ട്, കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ഭാഗവതപാരായണം, ഉച്ചക്ക് ഒന്നിന് തിരുവാതിരകളി, വൈകുന്നേരം നാലിന് അഡ്വ. അമ്പിളി മേനോന്‍ ആന്റ് പാര്‍ട്ടിയുടെ മോഹിനിയാട്ടം, ആറിന് വൈക്കം കലാശക്തി സ്‌ക്കൂള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, ഏഴിന് സിനിമാതാരം ലക്ഷ്മി മേനോന്‍ ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് ഭക്തിഗാനമേള. 29ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, ഉച്ചകഴിഞ്ഞ് 3.30ന് ആനയൂട്ട്, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, മേജര്‍സെറ്റ് പഞ്ചവാദ്യം, കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ഭാഗവതപാരായണം, വൈകുന്നേരം നാലിന് നൃത്തനൃത്യങ്ങള്‍, ഏഴ് മുതല്‍ ആനന്ദനടനം. 30ന് രാവിലെ എട്ടിന് ഗജപൂജ, വൈകുന്നേരം 3.45ന് ആനയൂട്ട്, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, പത്മശ്രീ പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെററ് പഞ്ചാരിമേളം, വെളുപ്പിന് അഞ്ചിന് വിളക്ക്. കലാമണ്ഡപത്തില്‍ പുരാണപാരായണം, ഉച്ചക്ക് 12 മുതല്‍ തിരുവാതിരകളി, വൈകുന്നേരം നാല് മുതല്‍ നൃത്തനൃത്യങ്ങള്‍. ഡിസംബര്‍ ഒന്നിന് രാവിലെ പത്തിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, മേജര്‍സെററ് പഞ്ചവാദ്യം, രാത്രി 11ന് വലിയവിളക്ക്, പുലര്‍ച്ചെ ഒന്നിന് വെടിക്കെട്ട്, കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ശിവപുരാണപാരായണം, വൈകുന്നേരം ആറിന് നൃത്തനൃത്യങ്ങള്‍, ഏഴിന് പാരീസ് ലക്ഷ്മിയും പള്ളിപ്പുറം സുനിലും ചേര്‍ന്ന് അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ് ഫ്യൂഷന്‍ 'കൃഷ്ണമയം', രാത്രി ഒന്‍പതിന് സംഗീതസദസ്സ്. രണ്ടിന് രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 12ന് വിളക്ക്, കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ശിവപുരാണപാരായണം, ഉച്ചക്ക് രണ്ടിന് ഓട്ടന്‍തുള്ളല്‍, സ്വരമണ്ഡപത്തില്‍ വൈകുന്നേരം നാലിന് നൃത്തനൃത്യങ്ങള്‍, ഏഴിന് നടിയും നര്‍ത്തകിയുമായ ആശാ ശരതും സംഘവും അവതരിപ്പിക്കുന്ന നാട്യവിസ്മയം, രാത്രി ഒന്‍പതിന് ഭക്തിഗാനമേള. 12-ാം ഉത്സവദിനമായ മൂന്നിന് പുലര്‍ച്ചെ 4.30ന് അഷ്ടമി ദര്‍ശനം, ഏഴിന് ഭജന്‍സ്, ഒന്‍പതിന് നാഗസ്വരകച്ചേരി, വൈകുന്നേരം നാലിന് പിന്നണിഗായിക സുധാരഞ്ജിത്ത് അവതരിപ്പിക്കുന്ന സംഗീതകച്ചേരി, ആറിന് ഹിന്ദുമത കണ്‍വെന്‍ഷന്‍, രാത്രി എട്ടിന് സംഗീതസദസ്സ്, 11ന് ഉദയനാപുരത്തപ്പന്റെ വരവ്, പുലര്‍ച്ചെ രണ്ടിന് അഷ്ടമി വിളക്ക്, വലിയ കാണിക്ക, 2.30ന് വെടിക്കെട്ട്, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. നാലിന് വൈകുന്നേരം ആറിന് ആറാട്ട് എഴുന്നള്ളിപ്പ്, 7.30ന് നൃത്തനൃത്യങ്ങള്‍, രാത്രി പത്തിന് (ഉദയനാപുരം ക്ഷേത്രത്തില്‍) കൂടിപ്പൂജവിളക്ക് എന്നിവ നടക്കും.