Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പില്‍ യു.ഡി.എഫ് ഭരണം പിടിച്ചെങ്കിലും കോണ്‍ഗ്രസിന് നിരാശ.
09/11/2015
എല്‍.ഡി.എഫിനെ തൂത്തെറിഞ്ഞ് തലയോലപ്പറമ്പില്‍ യു.ഡി.എഫ് ഭരണം പിടിച്ചെങ്കിലും കോണ്‍ഗ്രസിന് നിരാശ. പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാനമായി പരിഗണിച്ചിരുന്ന മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിജയമ്മ ബാബുവിന്റെ പരാജയമാണ് കോണ്‍ഗ്രസിനെ നേട്ടത്തിനിടയിലും തളര്‍ത്തിയത്. തുടര്‍ച്ചയായി രണ്ട് തവണ പഞ്ചായത്ത് മെമ്പറായിരുന്ന വിജയമ്മ ബാബുവിന് മൂന്നാം വാര്‍ഡില്‍ അപ്രതീക്ഷിത തോല്‍വിയാണ് നേരിടേണ്ടി വന്നത്. എല്‍.ഡി.എഫിലെ ബിസ്മി മോളോടാണ് വിജയമ്മ പരാജയപ്പെട്ടത്. നിലവില്‍ പട്ടികജാതി സംവരണമാണ് പ്രസിഡന്റ്. കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ആരുമില്ല. ഈ സാഹചര്യത്തില്‍ മുസ്‌ലിം ലീഗിന്റെ ഏക പ്രതിനിധി പ്രസിഡന്റാകും.