Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളപ്പിറവി
07/11/2015

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മേഖലാതല കലാമത്സരങ്ങളും ശ്രേഷ്ഠഭാഷാ ആചരണവും പിന്നണി ഗായന്‍ ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. അസി. ഗവര്‍ണര്‍ സെബാസ്റ്റ്യന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. വൈക്കം, തലയോലപ്പറമ്പ്, പെരുവ, കുറവിലങ്ങാട്, ഏററുമാനൂര്‍ എന്നീ മേഖലകള്‍ അടങ്ങുന്നതാണ് വൈക്കം റോട്ടറി സോണ്‍. പ്രസിഡന്റ് ജീവന്‍ ശിവറാം, സന്ദീപ്, ഹരീന്ദ്രന്‍, കെ.സി ചാണ്ടി, ഷൈന്‍കുമാര്‍, എന്‍.കെ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. തുടര്‍ന്ന് നടന്ന കുടുംബമേളയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അരങ്ങേറി.