ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
14/05/2024
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ തുടര്‍ച്ചയായി പതിനേഴാം വര്‍ഷവും നൂറുശതമാനം വിജയം നേടിയ ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചപ്പോള്‍.
വൈക്കം: കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിച്ച് തുടര്‍ച്ചയായ 17-ാം വര്‍ഷവും നൂറുശതമാനം വിജയം നേടിയ ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും അധ്യാപകരും ചേര്‍ന്ന് അനുമോദിച്ചു. ഇതോടനുബന്ധിച്ച് സ്‌കൂള്‍ വിക്ടറി ഡേയും ആഘോഷിച്ചു. മികച്ച വിജയം നേടിയ വിദ്യര്‍ഥികള്‍ക്ക് സ്‌കൂളിന്റെ വക പുരസ്‌കാരങ്ങള്‍ നല്‍കി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിഭവ സമൃദ്ധമായ സദ്യയും നല്‍കി. വിജയിച്ച എല്ലാ വിദ്യാര്‍ഥികളെയും പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ് അനുമോദിച്ചു. സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് പി.പി സന്തോഷ് അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക പി.ആര്‍ ബിജി, അധ്യാപകരായ വി.ആര്‍ പ്രീതി റാണി, പ്രിയ ഭാസ്‌കര്‍, എം.എസ് ബിന്‍സി, ബീനാ കെ സുഗതന്‍, പി.എന്‍ പ്രിയ, അശ്വതി എല്‍ പ്രഭാകര്‍, കെ.കെ സാബു എന്നിവര്‍ പ്രസംഗിച്ചു.