Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
21
September  2024
Saturday
DETAILED NEWS
കോണ്‍ഗ്രസിന്റെ പൗരവിചാരണ വാഹന ജാഥയ്ക്ക് സ്വീകരണം നല്‍കി
22/12/2022
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ക്യാപ്റ്റനായുള്ള പൗരവിചാരണ വാഹനജാഥ അക്കരപ്പാടത്ത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും സമരത്തിന് എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നല്‍കണമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. വിലക്കയറ്റത്തിനും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും, പിന്‍വാതില്‍ നിയമനത്തിനും, ക്രമസമാധാന തകര്‍ച്ചയ്ക്കുമെതിരെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൗരവിചാരണ വാഹന ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി ക്യാപ്റ്റനായുള്ള ജാഥ അക്കരപ്പാടത്തുനിന്നുമാണ് പര്യടനം ആരംഭിച്ചത്. രണ്ടു ദിവസം നീളുന്ന പദയാത്രയ്ക്ക് ഒട്ടേറെ മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഉദ്ഘാടന സമ്മേളനത്തില്‍ ഉദയനാപുരം മണ്ഡലം പ്രസിഡന്റ് വി ബിന്‍സ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം മോഹന്‍ ഡി ബാബു, ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സോണി സണ്ണി, പി.വി പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, എ സനീഷ് കുമാര്‍, ബി അനില്‍കുമാര്‍, ഇടവട്ടം ജയകുമാര്‍, ജയ് ജോണ്‍ പേരയില്‍, പി.വി വിവേക് എന്നിവര്‍ പ്രസംഗിച്ചു. വൈക്കം നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ പര്യടനം നടത്തിയ ശേഷം ജാഥ വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനം ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്യും. കല്ലറ മണ്ഡലം പ്രസിഡന്റ് ടി.എ മനോജ് അധ്യക്ഷത വഹിക്കും.