Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
21
September  2024
Saturday
DETAILED NEWS
സൗജന്യ റേഷനും സാമ്പത്തിക സഹായവും നല്‍കണം
18/07/2018

വൈക്കം: കനത്തമഴയില്‍ നഗരസഭ രണ്ടാം വാര്‍ഡില്‍ പെരുഞ്ചില ഭാഗം വെള്ളത്തിനടിയിലായി. ഇരുപത്തോഞ്ചോളം കുടുംബങ്ങള്‍ പൂര്‍ണമായും വെള്ളത്തിലാണ്. തീര്‍ത്തും സാധാരണക്കാരായ ജനങ്ങള്‍ വസിക്കുന്ന പ്രദേശത്ത് വെള്ളം കയറിയതോടെ കൂലിപ്പണിക്കാരായ ഇവര്‍ക്ക് ജോലിക്കുപോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും മാറ്റിപാര്‍പ്പിക്കുന്നതിനും സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള അടിയന്തിരസഹായം എത്തിക്കുന്നതിനും അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

വൈക്കം: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന മുഴുവന്‍ കക്കാ-മത്സ്യതൊഴിലാളികള്‍ക്കും അടിയന്തിരമായി സൗജന്യ റേഷനും സാമ്പത്തിക സഹായവും അനുവദിക്കണമെന്ന് കേരള മത്സ്യതൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.എസ് രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി വിജി തമ്പി, കെ.ജി മോഹനന്‍, ശശി കളത്തിപ്പറമ്പില്‍, പീതാംബരന്‍, രമേശന്‍ മുട്ടത്തില്‍, പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.