Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
28
March  2024
Thursday
DETAILED NEWS
നാടൊന്നാകെ വൈദ്യുതി മുടക്കത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ഒന്നുമറിയാത്ത ഭാവത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍.
21/04/2018

വൈക്കം: നാടൊന്നാകെ വൈദ്യുതി മുടക്കത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ഒന്നുമറിയാത്ത ഭാവത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍. വേനല്‍മഴയില്‍ ഇവര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കാറ്റും മഴയും എത്തിയാല്‍ നാടൊന്നാകെ ഇരുട്ടിലാകും. വിവരമറിയിക്കാന്‍ നാട്ടുകാര്‍ കിണഞ്ഞുശ്രമിച്ചാലും ഫോണ്‍ എടുക്കില്ല. റിസീവര്‍ ഊരിമാറ്റി ഉപഭോക്താക്കള്‍ വിളിക്കുമ്പോള്‍ തിരക്കിലാണെന്ന സന്ദേശമാണ്. മാസങ്ങള്‍ക്ക് മുന്‍പ് രോഷാകുലരായ വൈക്കത്തുകാര്‍ കെ.എസ്.ഇ.ബി ഓഫീസിലേക്ക് ഇരച്ചുകയറിയപ്പോള്‍ ഇവരെല്ലാം ടി.വിയില്‍ സീരിയല്‍ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. ഇതുതന്നെയാണ് മിക്ക സ്ഥലങ്ങളിലും നടക്കുന്നത്. കാറ്റടിച്ചാല്‍ തലയാഴം, വെച്ചൂര്‍, ടി.വി പുരം, തലയോലപ്പറമ്പ്, വെള്ളൂര്‍, ചെമ്പ്, നഗരസഭ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുന്നു. പുനസ്ഥാപിക്കണമെങ്കില്‍ ദിവസങ്ങള്‍ കഴിയണം. കച്ചവടക്കാരാണ് വൈദ്യുതി മുടക്കത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. കോള്‍ഡ് സ്റ്റോറേജുകള്‍, ഫോട്ടോസ്റ്റാറ്റ് കടകള്‍, ജ്യൂസ്-ഐസ്‌ക്രീം പാര്‍ലറുകള്‍ എന്നിവക്കെല്ലാം വൈദ്യുതി അനിവാര്യമാണ്. ജീവനക്കാര്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയാല്‍ വൈദ്യുതി പ്രശ്‌നങ്ങള്‍ നിസ്സാരസമയത്തിനുള്ളില്‍ പരിഹരിക്കാന്‍ കഴിയും. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ്. ജീവനക്കാരുടെ കുറവാണ് ഇതിനുകാരണമായി തൊഴിലാളികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. യൂണിയന്‍ നേതാക്കള്‍ക്ക് തൊഴിലാളികള്‍ പറയുന്നത് അനുസരിച്ചേ പറ്റൂ. അല്ലാത്തപക്ഷം യൂണിയന്‍ മാറുമെന്ന ഭീഷണി മൂഴക്കും. തൊഴിലാളികളുടെ കണക്കിലാണ് നേതാക്കള്‍ക്ക് നേട്ടം. ഇവര്‍ പൊഴിഞ്ഞാല്‍ കോട്ടം സംഭവിക്കുന്നതും നേതാക്കള്‍ക്കുതന്നെ. ഇവിടെയെല്ലാം വലയുന്നത് സാധാരണക്കാരായ ഉപഭോക്താക്കളാണ്. തലയാഴം ഗ്രാമപഞ്ചായത്തിലെ കൊതവറ, തോട്ടകം, വാക്കേത്തറ പ്രദേശങ്ങളില്‍ പകല്‍-രാത്രി വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. നാട്ടുകാര്‍ നിരവധി തവണ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാന്‍ നാളിതുവരെയായി അധികാരികള്‍ തുനിഞ്ഞിട്ടില്ല. തലയോലപ്പറമ്പിലെ വൈദ്യുതി മുടക്കം മാര്‍ക്കറ്റിനെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വൈദ്യുതി പ്രശ്‌നങ്ങളോട് പഞ്ചായത്ത് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കാറുണ്ടെങ്കിലും ജീവനക്കാരുടെ അലംഭാവം എല്ലാത്തിനെയും തകിടം മറിക്കുന്നു. വേനല്‍ മഴ പെയ്യുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ കാലവര്‍ഷമായാല്‍ നാടിന് വൈദ്യുതി വിരുന്നെത്തുന്നതു പോലെയായിരിക്കും.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു