Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
അഗ്രോ സെന്റര്‍ നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കിസാന്‍സഭ വൈക്കം മണ്ഡലം കമ്മറ്റി
21/04/2018

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച അഗ്രോ സെന്റര്‍ നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കിസാന്‍സഭ വൈക്കം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ ബഡ്ജറ്റില്‍ വൈക്കം താലൂക്കിലെ തലയാഴം ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച അഗ്രോ സെന്റര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഉത്തരവാദിത്തപ്പെട്ട ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യം മൂലം നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഏഴ് പഞ്ചായത്തുകളില്‍ ഉദ്ദേശം പതിനായിരം ഏക്കര്‍ നെല്‍കൃഷിക്കും മറ്റ് കൃഷിക്കും പ്രയോജനപ്പെടുന്ന രീതിയിലായിരുന്നു അഗ്രോസെന്ററിന്റെ പ്രവര്‍ത്തനമേഖല. 35 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിരുന്നു. ഇത്തരക്കാരുടെ പിടിവാശി ഉപേക്ഷിച്ച് അഗ്രോസെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മററി ആവശ്യപ്പെട്ടു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി