Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
24
April  2024
Wednesday
DETAILED NEWS
കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.
21/04/2018
കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മേക്കാട്ടു ചെറിയ നാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രിമാരായ മേക്കാട്ടു നാരായണന്‍ നമ്പൂതിരിയുടെയും ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൊടിയേറ്റിന് നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും വാദ്യമേളങ്ങളും വെളളി വിളക്കുകളും മികവേകി. രാവിലെ 11.30ന് നടപ്പന്തലില്‍ കൊടിയേറ്റിനു മുന്നോടിയായുള്ള പൗരാണിക ചടങ്ങായ അന്നദാനം നടത്തി. അസി. ദേവസ്വം കമ്മീഷണര്‍ പി.എന്‍ ഗണേശന്‍ പോറ്റി, സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ ശിവശങ്കരന്‍ മാരാര്‍, ഉപദേശക സമിതി പ്രസിഡന്റ് മോഹനന്‍ കാലാപ്പള്ളി, സെക്രട്ടറി ബി. മുരളി, സോഹന്‍ ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ കലശാഭിഷേകം, ശ്രീബലി, പ്രസാദമൂട്ട്, താലപ്പൊലി, കാഴ്ചശ്രീബലി, തിരുവാതിരകളി, ഡാന്‍സ്, അന്നദാനം, ഓട്ടംതുള്ളല്‍, മെഗാകുറത്തിയാട്ടം, പാഠകം, ഉത്സവബലി ദര്‍ശനം, വില്‍കഥാമേള, നൃത്തനൃത്ത്യങ്ങള്‍, നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും, സംഗീത കച്ചേരി, ഭക്തിഗാനമേള, ആറാട്ട്, എതിരേല്‍പ്പ് എന്നിവ നടത്തും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ പകല്‍പ്പൂരം 25ന് വൈകിട്ട് 5ന് ക്ഷേത്രമൈതാനത്ത് നടക്കും.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം